കെയ്‌റോ: കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഇളവ് കൊണ്ടുവന്ന് സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി ഈജിപ്ത്. ഇന്നുമുതല്‍ രാജ്യത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമെല്ലാം പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കും. ഇതോടെ ലോക സഞ്ചാരികള്‍ക്ക് ഈജിപ്ത് സന്ദര്‍ശിക്കാം.

2020 ജൂണ്‍ മാസം തൊട്ടാണ് ഈജിപ്തിലേക്ക് സഞ്ചാരികള്‍ക്കുള്ള വിലക്കേര്‍പ്പെടുത്തിയത്. ഒരു വര്‍ഷത്തോളം വിനോദസഞ്ചാര മേഖല അടഞ്ഞുകിടന്നതിനാല്‍ രാജ്യത്തിന്റെ വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചു. ടൂറിസം ഈജിപ്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ്. 

ഏതൊക്കെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈജിപ്തിലേക്ക് പ്രവേശിക്കാം എന്നതിനേക്കുറിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. വാക്‌സിനെടുത്തവര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുമോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. 

നിലവില്‍ ഈജിപ്ത് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എല്ലാ കടകളും മറ്റ് സഞ്ചാര കേന്ദ്രങ്ങളും നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: No more coronavirus restrictions for Egypt from June 1, cabinet says