
-
പോത്തുണ്ടി: നെല്ലിയാമ്പതി മലനിരകൾക്കുതാഴെ പോത്തുണ്ടി അണക്കെട്ടിന്റെ ഉദ്യാനഭംഗിയും പാടശേഖരങ്ങളിലെ പച്ചപ്പും കണ്ട് പോത്തുണ്ടിയിൽ ആകാശത്തിലൂടെ സാഹസികമായി സൈക്കിൾ ചവിട്ടാം.
ഉദ്യാനനവീകരണഭാഗമായി സിപ്പ് ലൈൻ ആകാശയാത്രയുടെ ഭാഗമായാണ് പോത്തുണ്ടിയിൽ ആകാശ സൈക്കിളിങ് ഉപകരണങ്ങൾ സ്ഥാപിച്ചത്. സാഹസിക ടൂറിസംപദ്ധതിയുടെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ 80 മീറ്റർ ദുരത്ത് ഉദ്യാനത്തിൽ സ്കൈ സൈക്കിളിങ് ഉൾപ്പെടെയുള്ള 18 പുതിയതരം സാഹസിക റൈഡുകൾ സ്ഥാപിക്കുന്നത്. നിലവിലെ ഉദ്യാനത്തിനോടുചേർന്ന് നാലരയേക്കർ സ്ഥലത്താണ് 4.5 കോടിരൂപ ചെലവഴിച്ച് പുതിയ കളിയുപകരണങ്ങളും സാഹസിക ഉപകരണങ്ങളും സ്ഥാപിച്ചത്.
മുതിർന്നവർക്കുള്ള ഓപ്പൺ ജിം, കുട്ടികൾക്കായുള്ള വിവിധ കളിയുപകരണങ്ങൾ, ഷൂട്ടിങ് പോയന്റ്, ക്വാഡ് ബൈക്കിങ്, നാലായിരം പേർക്ക് ഒന്നിച്ചുകാണാൻ കഴിയുന്ന ഓപ്പൺ സ്റ്റേജ്, 1,400 മീറ്റർ നടപ്പാത, ശൗചാലയം എന്നിവ നവീകരണഭാഗമായി സ്ഥാപിച്ചു. പൂന്തോട്ടത്തിന്റെ നിർമാണവുംകൂടി കഴിഞ്ഞാൽ ഓഗസ്റ്റ് പകുതിയോടെ നവീകരണം പൂർത്തിയാകുമെന്ന് കെ. ബാബു എം.എൽ.എ. പറഞ്ഞു.
Content Highlights:newly introduced sky cycling near pothudi dam will catch the attention of travellers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..