ന്യൂയോര്‍ക്ക്: കോവിഡ് വരുത്തിവെച്ച നഷ്ടങ്ങള്‍ പരിഹരിക്കുന്നതിനായി ന്യൂയോര്‍ക്കില്‍ 60000 പേരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വലിയൊരു പരിപാടിയ്ക്ക് തുടക്കമാകുന്നു. നിരവധി കലാകാരന്മാരെയും സഞ്ചാരികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കണ്‍സേര്‍ട്ടാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ ഒരുങ്ങുന്നത്.

ഹോം കമിങ് എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലോകസഞ്ചാരികളെയാണ് പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഈ കണ്‍സേര്‍ട്ട് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അമൂല്യമായ അവസരമാണെന്നും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് കണ്‍സേര്‍ട്ട് എന്നും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ അറിയിച്ചു.

ഓഗസ്റ്റ് 21 മുതലാണ് കണ്‍സേര്‍ട്ട് ആരംഭിക്കുക. അതിനായുളള ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങി. ടിക്കറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ലോകപ്രശസ്ത സംഗീതജ്ഞനായ ക്ലൈവ് ഡേവിസാണ് കണ്‍സേര്‍ട്ടിന്റെ അമരക്കാരന്‍. കോവിഡ് വാക്‌സിനെടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും കണ്‍സേര്‍ട്ടില്‍ പങ്കെടുക്കാം.

Content Highlights: New York City to host a concert for 60000 people in Central Park this August