
-
തകർന്നുപോയ വിനോദ സഞ്ചാര മേഖലയെ തിരിച്ചുകയറ്റാൻ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകുകയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം. ടൂറിസം വകുപ്പുമന്ത്രിയായിരിക്കും ഈ ടീമിന്റെ തലവൻ.
എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം മന്ത്രിമാരും ടൂറിസം വകുപ്പിലെ ജോയന്റ് സെക്രട്ടറി ഓഫീസർമാരും വിവിധ ടൂറിസം അസോസിയേഷനിലെ അംഗങ്ങളുമാണ് ടീമിൽ ഉണ്ടാകുക.
ഉടൻ തന്നെ ഈ ടീമിന് രൂപം നൽകി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തിന്റെ മുഴുവൻ ടൂറിസം മേഖലയെയും പഴയപോലെയാക്കിയെടുക്കുക എന്നതാണ് ടാസ്ക് ഫോഴ്സിന്റെ പ്രധാന ഉത്തരവാദിത്വം.
കോവിഡ് 19 പടർന്നതോടെ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതലായി അനുഭവിച്ചത് ടൂറിസം രംഗമാണ്.
Content Highlights: new task force formed for travel and tourism sector Corona Virus Covid 19
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..