നെല്‍കൃഷിക്ക് അനുയോജ്യമല്ലെങ്കില്‍ വിനോദസഞ്ചാരത്തിന് അനുയോജ്യം; ജലടൂറിസം പദ്ധതിക്ക് അനന്തസാധ്യത


ശാന്തമായ വെള്ളക്കെട്ടായ ഇവിടം അപകടം തെല്ലുമില്ലാത്ത ജലാശയംകൂടിയാണ്.

വെളിയണ്ണൂർ ചല്ലി | Photo-Mathrubhumi

കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷിക്ക് അനുയോജ്യമല്ലാത്ത ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ജലടൂറിസം പദ്ധതിക്ക് സാധ്യതയേറുന്നു. പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര പദ്ധതികള്‍ക്കാണ് ചല്ലി കേന്ദ്രീകരിച്ച് സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നത്.

ചല്ലി നെല്‍ക്കൃഷിക്ക് അനുയോജ്യമാക്കാന്‍വേണ്ടി അരിക്കുളം ഒറവിങ്കല്‍ താഴ ഭാഗത്തുനിന്ന് ചെറോല്‍പ്പുഴ ഭാഗത്തേക്ക് നിര്‍മിച്ച തോട് ബലപ്പെടുത്താനും ഈ തോടുമായി ബന്ധപ്പെടുത്തി ധാരാളം ഇടത്തോടുകള്‍ നിര്‍മിക്കാനും നിലവില്‍ പദ്ധതിയുണ്ട്.

പ്രധാന തോടിന്റെ ഇരുകരകളിലുംകൂടി ട്രാക്ടര്‍ പാതയുടെ നിര്‍മാണവും പരിഗണനയിലാണ്. കിലോമീറ്ററുകള്‍ നീളുന്ന ഈ പാതയിലൂടെ ആളുകള്‍ക്ക് പ്രഭാത, സായാഹ്ന സവാരി നടത്താനുള്ള സംവിധാനമൊരുക്കണം. ട്രാക്ടര്‍വേ പരിഷ്‌കരിച്ചാല്‍ കതിരണിഞ്ഞ പാടത്തിന് നടുവിലൂടെയുള്ള യാത്ര ഏറെ ആകര്‍ഷകമാകും.

പാതയോരങ്ങളില്‍ ചെണ്ടുമല്ലി പോലുള്ള പൂച്ചെടികള്‍, അലങ്കാര സസ്യങ്ങള്‍, ഔഷധസസ്യങ്ങള്‍, കാന്താരിമുളക് എന്നിവ നട്ടുവളര്‍ത്താവുന്നതാണ്. മാത്രവുമല്ല പാതയില്‍ ലഘുഭക്ഷണങ്ങള്‍ ലഭിക്കുന്ന ചെറുകടകളും വേണം. കുടുംബശ്രീ യൂണിറ്റുകളെ ഇതിനായി ഉപയോഗപ്പെടുത്താം. ഈ കടകളില്‍ പരമ്പരാഗതമായ ഭക്ഷ്യവിഭവങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാക്കണം.

വെളിയണ്ണൂര്‍ ബ്രാന്‍ഡ് നെല്ലരി ലഭിക്കുന്ന കടകളുടെ സാധ്യത തള്ളികളയാനാവില്ല. പ്രധാന തോടുകളില്‍ മത്സ്യക്കൃഷി, താറാവ് കൃഷി എന്നിവ നടത്താം. പ്രാദേശികമായി ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ചു കന്നുകാലി വളര്‍ത്തലും പരീക്ഷിക്കാവുന്നതാണ്.

ചല്ലിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍ക്കൃഷിയോടൊപ്പം ഔഷധസസ്യക്കൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലിക്കൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെള്ളക്കെട്ട് കൂടുതലുള്ള പുഴയുടെഭാഗത്ത് ബോട്ടിങ് ടുറിസവുമാകാമെന്നാണ് വിലയിരുത്തല്‍.

മൂഴിക്കുമീത്തല്‍ നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുള്ള ഭാഗങ്ങളിലും അയനിക്കാട് കെട്ടിന് സമീപവും വിശാലമായ വെള്ളക്കെട്ടുണ്ട്. വെള്ളക്കെട്ടുള്ള ഈ ഭാഗങ്ങള്‍ ടൂറിസം സ്‌പോട്ടുകളാക്കി മാറ്റിയെടുക്കുകയാണ് വേണ്ടത്.
ശാന്തമായ വെള്ളക്കെട്ടായ ഇവിടം അപകടം തെല്ലുമില്ലാത്ത ജലാശയംകൂടിയാണ്.

വയനാട് പൂക്കോട് തടാകത്തിനേക്കാളും മനോഹരമായ ജലാശയമാണിത്. ഇവിടെ പെഡല്‍ബോട്ട്, ശിക്കാരി ബോട്ട് എന്നീ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കാം. കൊയിലാണ്ടി നഗരസഭ മുന്‍കൈയെടുത്തു ഈ പ്രദേശത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങിയാല്‍ വിവാഹങ്ങള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്താനുള്ള സൗകര്യവും ലഭിക്കും.

സഞ്ചാരികളെ ഈ സ്ഥലത്തേക്ക് ആകര്‍ഷിക്കാന്‍ ഗതാഗതസൗകര്യം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ മേലെഭാഗത്ത് രാമന്‍ പുഴയും വെളിയണ്ണൂര്‍ ചല്ലിയും ബന്ധിപ്പിച്ച് ഉല്ലാസ ബോട്ട് സര്‍വീസും ആലോചിക്കാവുന്നതാണ്. വിവിധതരം ദേശാടനപക്ഷികള്‍ താവളമാക്കുന്ന ഇടംകൂടിയായ ഇവിടം നിരവധി സഞ്ചാരികളെ ആകര്‍ഷിക്കും.

Content Highlights: neverending chances in velliyannoor; water tourism meets its extend


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Aravind Kejriwal

1 min

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തും; ഐ.ബി റിപ്പോര്‍ട്ടുണ്ട്, അവകാശവാദവുമായി കെജ് രിവാള്‍

Oct 2, 2022

Most Commented