കാഠ്മണ്ഡു: കോവിഡ് കേസുകള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ക്ക് നേപ്പാള്‍ കൊണ്ടുവന്ന വിലക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ന് മുതല്‍ യാതൊരു രീതിയിലും ഇന്ത്യന്‍ പൗരന്മാരെ രാജ്യത്തേക്ക് കടത്തിവിടില്ലെന്ന് നേപ്പാള്‍ വ്യക്തമാക്കി.

മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുവേണ്ടി ഇന്ത്യന്‍ യാത്രക്കാര്‍ കൂട്ടത്തോടെ നേപ്പാളിലേക്ക് കടന്നിരുന്നു. എന്നാല്‍ നേപ്പാളിലെത്തുന്ന മിക്ക ഇന്ത്യക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യം പ്രതിസന്ധിയിലായി. ഇതോടെയാണ് നേപ്പാളിലേക്ക് ഇന്ത്യക്കാരെ വിലക്കിയത്. 

പ്രധാനമായും അറബ് രാജ്യങ്ങളിലേക്ക് പറക്കുന്നതിനായാണ് ഇന്ത്യക്കാര്‍ നേപ്പാളിനെ കോവിഡ് സമയത്ത് ആശ്രയിച്ചത്. ഇത് വിലക്കിയതോടെ മറ്റ് രാജ്യങ്ങളിലേക്ക് പറക്കാനാവാത്ത അവസ്ഥയിലാണ് ഇന്ത്യന്‍ യാത്രികര്‍. 

നേരത്തേ ഓസ്‌ട്രേലിയ, ജര്‍മനി, ഇറ്റലി. കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Content Highlights: Nepal bans transit movement from India starting today