ബെംഗളൂരു: പതിറ്റാണ്ടിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയാല്‍ നിറഞ്ഞ് കര്‍ണാടകയിലെ നീലഗിരി മലനിരകള്‍. ബെല്ലാരി ജില്ലയിലെ സന്ദൂര്‍ മലനിരകളിലാണ് പശ്ചിമഘട്ടത്തിലെ ഈ അപൂര്‍വ സസ്യം പൂത്തുലഞ്ഞത്. കുമാരസ്വാമി ക്ഷേത്രത്തിന് പിന്നിലുള്ള രണ്ട് പ്രദേശങ്ങളിലാണ് കൂട്ടത്തോടെ നീലക്കുറിഞ്ഞി പൂത്തത്.

ഇന്ത്യയില്‍ മൂന്നാറിലും ഊട്ടിയിലുമാണ് നീലക്കുറിഞ്ഞി വ്യാപകമായി കണ്ടുവരുന്നത്. കര്‍ണാടയില്‍ സന്ദൂര്‍ മലനിരകളിലാണ് ഇവ കൂടുതലും പൂവിടുന്നത്.

46 ഇനത്തിലുള്ള നീലക്കുറിഞ്ഞികളാണ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ളത്. അവയില്‍ ഭൂരിഭാഗവും ദക്ഷിണേന്ത്യയിലാണ്. ലോകത്ത് ആകെ 240 ഇനത്തിലുള്ള നീലക്കുറിഞ്ഞികള്‍ ഉള്ളതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.