പൂക്കള്‍ പരിപാലിക്കാന്‍ 1400 തൊഴിലാളികള്‍; പൂത്തുലയാനൊരുങ്ങി രാജ്യതലസ്ഥാനം


2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: PTI

ലസ്ഥാനത്ത് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയോടനുബന്ധിച്ച് നഗരത്തെ പുഷ്പങ്ങളാല്‍ അലങ്കരിക്കാന്‍ ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി.). വരും ആഴ്ചകളില്‍ നഗരത്തിലുടനീളമുള്ള റൗണ്ട്എബൗട്ടുകള്‍, റോഡുകള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളില്‍ അലങ്കാര പുഷ്പ ചെടികള്‍ ഉപയോഗിച്ച് മനോഹരമാക്കാനാണ് കൗണ്‍സില്‍ പദ്ധതിയിടുന്നത്. ഉച്ചകോടിക്ക് മുന്നോടിയായി തലസ്ഥാനത്ത് നടക്കുന്ന വിപുലമായ സൗന്ദര്യവത്കരണ പരിപാടികളുടെ ഭാഗമായാണിത്.

വിന്‍ക, സിന്നിയ, സെലോസിയ, ഗ്ലാഡിയോലസ്, ഗോംഫ്രീന, പോര്‍ട്ടുലാക്ക, കോസ്‌മോസ്, സൂര്യകാന്തി, ബാല്‍സം എന്നിങ്ങനെ ഉയര്‍ന്ന താപനിലയെ നേരിടാന്‍ കഴിയുന്ന പൂച്ചെടികളാണ് നട്ടുപിടിപ്പിക്കുകയെന്ന് എന്‍.ഡി.എം.സി. ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാധാരണയായി, ഉയര്‍ന്ന താപനിലയും കുറഞ്ഞ ജലലഭ്യതയും കണക്കിലെടുത്ത് വേനല്‍ക്കാല മാസങ്ങളില്‍ നടുന്ന പൂച്ചെടികളുടേയും അലങ്കാര സസ്യങ്ങളുടേയും എണ്ണം നാലുമുതല്‍ അഞ്ചുലക്ഷം വരെയായാണ് നിജപ്പെടുത്താറുള്ളത്.

എന്നാല്‍ ജി20 കണക്കിലെടുത്ത് ഈ വര്‍ഷം പൂച്ചെടികളുടെ എണ്ണം ഇരട്ടിയാക്കി. ഏകദേശം പത്തു ലക്ഷത്തിലധികം ചെടികളുടെ വിത്തുകള്‍ വിതയ്ക്കും. അതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മുതല്‍ പൂവിടല്‍ ആരംഭിക്കുകയും മഴക്കാലം വരെ തുടരുകയും ചെയ്യും,' ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നഗരത്തിലെ 54 റൗണ്ട് എബൗട്ടുകളും അവന്യൂ റോഡുകളുടെ അരികുകളിലും പൂത്തുലയുന്നത് കാണാന്‍ നഗരവാസികള്‍ക്ക് സാധിക്കുമെന്ന് എന്‍.ഡി.എം.സി കൗണ്‍സില്‍ അംഗം കുല്‍ജീത് ചാഹല്‍ പറഞ്ഞു. ഈ വര്‍ഷം ശൈത്യകാലത്ത് ഒരുലക്ഷം ടുലിപ്‌സ് ചെടികളാണ് നട്ടുപിടിപ്പിച്ചത്. അതിന് പൊതുജനങ്ങളില്‍നിന്ന് വളരെ ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നുമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കള്‍ പരിപാലിക്കാന്‍ 1400 തൊഴിലാളികള്‍

ചെടികളില്‍ പൂവിടുമ്പോള്‍ അവയെ പരിപാലിക്കാനായി 1,400 തോട്ടക്കാരെയും ഫീല്‍ഡ് തൊഴിലാളികളെയും നിയോഗിച്ചിട്ടുണ്ടെന്ന് എന്‍.ഡി.എം.സി. അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയുടെ ഭൂപ്രകൃതിയും കുറഞ്ഞ ജലലഭ്യതയും കാരണം വേനല്‍ക്കാലത്ത് പൂവ് നിലനിര്‍ത്തുന്നത് പ്രധാന വെല്ലുവിളിയാണ്. എന്‍.ഡി.എം.സിയ്ക്ക് കീഴില്‍ നഗരത്തില്‍ നേരത്തേയുണ്ടായിരുന്ന 156 കുഴല്‍ക്കിണറുകളില്‍ വലിയൊരു ഭാഗം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശപ്രകാരം അടച്ചു. അവയ്ക്കുപകരം 9,000 ലിറ്റര്‍ വീതം ശേഷിയുള്ള 28 ജലടാങ്കറുകളും 5,000 ലിറ്റര്‍ വീതം ശേഷിയുള്ള എട്ട് ട്രാക്ടര്‍ ട്രോളികളും വിന്യസിച്ചിട്ടുണ്ട്. ഇതുപയോഗിച്ചാണ് എല്ലാ ദിവസവും ചെടികളെ പരിപാലിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Content Highlights: NDMC to spruce up Delhi with flower decorations during summer for G20 summit

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ktdc rain drops

2 min

ചെന്നൈ കെടിഡിസി ഹോട്ടലില്‍ മലയാളികള്‍ക്കുള്ള ഇളവ് വെട്ടിക്കുറച്ചു; പ്രതിഷേധവുമായി സംഘടനകള്‍

Sep 21, 2023


goa

1 min

ഗോവയിലെ യാത്ര ഇനി എളുപ്പമാവും; ഓണ്‍ലൈന്‍ ടാക്‌സി ആപ്പുമായി ടൂറിസം വകുപ്പ്

Sep 21, 2023


Thiruvananthapuram international airport

1 min

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്; സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം വിമാനത്താവളം

Sep 20, 2023


Most Commented