“നാട്ടിൻപുറം ബൈ ആനപ്പുറ”ത്തിൽ പങ്കെടുത്ത നൂറ്, നൂറ്റിയൊന്ന് നമ്പർ ബസ്സുകളിലെ യാത്രക്കാർ നെല്ലിയാമ്പതി വ്യൂ പോയന്റിൽ | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
പാലക്കാട്: പൊതുജനങ്ങൾക്ക് വേണ്ടിയുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പദ്ധതിയായ “നാട്ടിൻപുറം ബൈ ആനപ്പുറ”ത്തിൽ നൂറ്റിയൊന്നാമത്തെ ബസ്സും ‘ഹൗസ് ഫുള്ളാക്കി’ കുതിക്കുകയാണ് കെ.എസ്.ആർ.ടി.സി. പാലക്കാട് ഡിപ്പോ.
ഏകദിന വിനോദയാത്രയിലെ നൂറാമത്തെയും നൂറ്റിയൊന്നാമത്തെയും ബസുകളിൽ കയറാനെത്തിയ യാത്രക്കാരെ ഞയാറാഴ്ച സ്വീകരിച്ചത് കെ. ബാബു എം.എൽ.എ.യാണ്. നെല്ലിയാമ്പതിയിലേക്കാണ് ഈ ബസുകൾ യാത്ര നടത്തിയത്.
നാട് കാണാൻ ഇനി പുതിയ റൂട്ടുകൾ
ആനവണ്ടിയിൽ നാടുകാണാൻ പുതിയ പദ്ധതികളാവിഷ്കരിക്കുകയാണ് കെ.എസ്.ആർ.ടി.സി. “ഗ്രാമയാത്ര” എന്ന പേരിൽ ചുള്ളിയാർ-വാളയാർ-പാലക്കാടൻചുരം ടൂർ പാക്കേജ് മാർച്ച് 12ന് ആരംഭിക്കും. 48 സീറ്റുള്ള ഫാസ്റ്റ് പാസഞ്ചറിലാണ് സർവീസ്. ഈ പദ്ധതിയോടെ ഓൺലൈൻ ബുക്കിങ്ങും ലഭ്യമാവും.
ഇതുകൂടാതെ സാഗർ റാണി ക്രൂയിസ് ടൂർപാക്കേജും മാർച്ച് അവസാനത്തോടെ ആരംഭിക്കും. വയനാട്, മൂന്നാർ ടൂർ പാക്കേജുകളും ഉടൻ നിലവിൽവരും.
2021 നവംബർ 14-നാണ് പാലക്കാട് ഡിപ്പോയിൽ ഏകദിന വിനോദയാത്ര തുടങ്ങുന്നത്. ഇതുവരെ 4,000-ത്തിന് മേലെ യാത്രക്കാർ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. യാത്രയ്ക്കുശേഷം ആളുകൾക്ക് ഓൺലൈനായി അഭിപ്രായം രേഖപ്പെടുത്താനും റേറ്റിങ് നൽകാനും സാധിക്കും.
Content Highlights: nattinpuram by aanappuram, ksrtc tourists service from palakkad, ksrtc ullasayathra
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..