കൊറോണ വൈറസ് വ്യാപനം മൂലം ഇന്ത്യ മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചപ്പോള്‍ സഞ്ചാരികള്‍ക്കും ഇത് വലിയ തിരിച്ചടിയാണ് നല്‍കിയത്. എന്നാല്‍ വീട്ടിലിരിക്കുന്നവരെ തേടി ലോകത്തിലെ ഏറ്റവും മികച്ച പാര്‍ക്കുകള്‍ എത്തിയാലോ? സ്വപ്‌നത്തില്‍ മാത്രം നടക്കുന്ന അത്തരമൊരു കാര്യത്തെ യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ചില നാഷണല്‍ പാര്‍ക്കുകള്‍.
അലാസ്‌കയിലെ ഫ്യോര്‍ഡ്‌സ് നാഷണല്‍ പാര്‍ക്ക്, അമേരിക്കയിലെ യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക്, ഹവായ് ദ്വീപിലെ വോള്‍ക്കാനോസ് നാഷണല്‍ പാര്‍ക്ക്, മെക്‌സിക്കോയിലെ കാള്‍സ്ബാഡ് ക്യാവേണ്‍സ് നാഷണല്‍ പാര്‍ക്ക്, ഫ്‌ലോഫിറയിലെ ഡ്രൈ ടോര്‍ട്ടുഗാസ് നാഷണല്‍ പാര്‍ക്ക്, അമേരിക്കയിലെ ബ്രൈസ് കാന്യണ്‍ നാഷണല്‍ പാര്‍ക്ക് എന്നിവയാണ് വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ജനങ്ങളിലേക്കെത്തുന്നത്.
ഈ പാര്‍ക്കുകളിലെ വെബ്‌സൈറ്റുകളില്‍ പാര്‍ക്കിലെ സമ്പൂര്‍ണ കാഴ്ചകള്‍ ത്രീഡി രൂപത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവ വിര്‍ച്വല്‍ റിയാലിറ്റി ഗ്ലാസ്സുകള്‍ ഉപയോഗിച്ചോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ കാണാം. ഹെഡ്‌സെറ്റും നിര്‍ബന്ധമായി വെക്കണം. എന്നാല്‍ മാത്രമേ അവിടം സന്ദര്‍ശിച്ച പ്രതീതി കാഴ്ചക്കാരനുണ്ടാകൂ. ഇതുപയോഗിച്ച് നമുക്കിഷ്ടമുള്ള സ്ഥലത്തേക്ക് വിര്‍ച്വലി സഞ്ചരിക്കാനാകും.
ഇതിനോടകം നിരവധിപേര്‍ പാര്‍ക്കിലെ വിര്‍ച്വല്‍ കാഴ്ചകള്‍ കണ്ടുകഴിഞ്ഞു. ഇനി വീട്ടിലെ സോഫയിലിരുന്ന് ഒരു കപ്പ് കാപ്പി കൈയ്യിലെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച പാര്‍ക്കുകളിലേക്ക് ഒരു വിര്‍ച്വല്‍ യാത്ര നടത്താം.
Content Highlights: national parks are offering virtual tours for those craving for wildlife in the time of COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..