Photo: Azeez Mahe | Mathrubhumi Library
ഭോപ്പാല്‍: മധ്യപ്രദേശിലെ പ്രധാനപ്പെട്ട ദേശീയോദ്യാനങ്ങളും കടുവാസങ്കേതങ്ങളും തുറക്കുന്നു. ജൂണ്‍ ഒന്നുമുതല്‍ 31 വരെയാണ് തുറക്കുകയെന്ന് മധ്യപ്രദേശ് വനംവകുപ്പ് മന്ത്രി വിജയ് ഷാ അറിയിച്ചു.
'കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും പേരുകേട്ടതാണ് മധ്യപ്രദേശ്. കോവിഡ് വ്യാപനം മൂലം സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളും കടുവാസങ്കേതങ്ങളും അടഞ്ഞുകിടക്കുകയായിരുന്നു. ജൂണ്‍ 1 മുതല്‍ 31 വരെ ഒരു മാസത്തേക്ക് ഞങ്ങള്‍ ഈ ദേശീയോദ്യാനങ്ങളെല്ലാം തുറക്കുകയാണ്'-മന്ത്രി വ്യക്തമാക്കി.
ഇവിടങ്ങളിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ശകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ബാന്ധവ്ഗഢ് ദേശീയോദ്യാനം, സത്പുര ടൈഗര്‍ റിസര്‍വ്, കന്ഹ ടൈഗര്‍ റിസര്‍വ്, പെഞ്ച് ദേശീയോദ്യാനം, പന്ന ദേശീയോദ്യാനം തുടങ്ങിയ ലോകപ്രശസ്ത സഞ്ചാര കേന്ദ്രങ്ങള്‍ മധ്യപ്രദേശിലാണ് സ്ഥിതി ചെയ്യുന്നത്.
നിലവില്‍ മധ്യപ്രദേശില്‍ 3421 കടുവകള്‍ വസിക്കുന്നുണ്ട്. ഇന്ത്യയിലേറ്റവുമധികം കടുവകളെ പരിപാലിക്കുന്ന ഇടവും മധ്യപ്രദേശാണ് 1783 കടുവകളുള്ള കര്‍ണാടകയാണ് രണ്ടാമത്. 1690 കടുവകളെ പരിപാലിക്കുന്ന മഹാരാഷ്ട്രയാണ് മൂന്നാം സ്ഥാനത്ത്.
Content Highlights: National parks and tiger reserves to reopen for a month in Madhya Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..