പ്രതീകാത്മകചിത്രം | Photo: IANS
ഭുവനേശ്വർ: ക്ഷണിക്കാതെ രണ്ടതിഥികൾ വന്നതിന്റെ ക്ഷീണത്തിലാണ് ഭുവനേശ്വറിലെ നന്ദൻകാനൻ സുവോളജിക്കൽ പാർക്കും അധികൃതരും. ചന്ദാകാ വനത്തിൽ നിന്നും അതിർത്തി ലംഘിച്ചെത്തിയ രണ്ട് ആനകൾ അതിക്രമിച്ചുകയറിയതിനേത്തുടർന്ന് സുവോളജിക്കൽ പാർക്ക് താത്ക്കാലികമായി അടച്ചു.
രണ്ട് കാട്ടാനകൾ മൃഗശാലയിൽ അതിക്രമിച്ച് കയറിയിച്ചുണ്ടെന്ന് പുലർച്ചെ മൂന്നുമണിക്കാണ് ശ്രദ്ധയിൽപ്പെട്ടതെന്ന് മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ സഞ്ജീത് കുമാർ വാർത്താ ഏജൻസിയോടുപറഞ്ഞു. ആനകളെ തിരിച്ചയയ്ക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും അവ ടൈഗർ ലൈനിനോടുചേർന്നുള്ള ചെറിയ വനമേഖലയിൽ നിൽക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സന്ദർശകരുടേയും അന്തേവാസികളായ ആനകളടക്കമുള്ള മൃഗങ്ങളുടേയും സുരക്ഷയേക്കരുതിയാണ് സുവോളജിക്കൽ പാർക്ക് അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ആനകളെ തിരികെ കാട്ടിലേക്കയക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ട്. പകൽ സമയത്ത് ഇത് ചെയ്യുന്നത് കഠിനമായ ഉദ്യമമായതിനാൽ വൈകുന്നേരമാവാൻ കാത്തിരിക്കുകയാണ്. മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
അടച്ചിടലിന്റെ വിവരമറിയാതെയെത്തിയ നിരവധി സഞ്ചാരികളാണ് മൃഗശാലയിലെത്തി മടങ്ങിപ്പോയത്.
Content Highlights: Nandankanan closed for visitors, Nandankanan Zoological Park in Bhubaneswar, Chandaka sanctuary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..