ഹോൺബിൽ ഉത്സവത്തിൽ നിന്ന് | ഫോട്ടോ: മുഹമ്മദ് എ
ഉത്സവങ്ങളുടെ ഉത്സവം എന്നറിയപ്പെടുന്ന നാഗാലാന്‍ഡിലെ 'ഹോണ്‍ബില്‍' ഉത്സവം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഉദ്ഘാടനംചെയ്തു. കൊഹിമയില്‍നിന്ന് 12 കിലോമീറ്ററകലെയുള്ള പൈതൃകഗ്രാമമായ കിസാമയില്‍ എല്ലാവര്‍ഷവും ഡിസംബര്‍ ഒന്നുമുതല്‍ പത്തുവരെയാണ് ഉത്സവം. നാഗാലാന്‍ഡ് സംസ്ഥാനമായതും 1963 ഡിസംബര്‍ ഒന്നിനാണ്.
നാഗാലാന്‍ഡിലെ വിവിധ ഗോത്രവര്‍ഗക്കാര്‍ക്ക് അവരുടെ സംസ്കാരവും കലകളും പ്രദര്‍ശിപ്പിക്കാനുള്ള മികച്ച വേദിയാണിത്. ടൂറിസവും അനുബന്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ഫെസ്റ്റിവല്‍ ഊര്‍ജമാകും.
പത്തുദിവസത്തെ ഉത്സവത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടക്കുക. സംഗീതോത്സവം, കൊഹിമ നൈറ്റ് കാര്‍ണിവല്‍, ഓഫ് റോഡ് അഡ്വഞ്ചര്‍, ട്രെക്കിങ്, സാഹിത്യോത്സവം, പാചകമത്സരം, തദ്ദേശീയമായ കളികള്‍ തുടങ്ങിയവ ഉണ്ടാകും. ഇന്ത്യ ജി20 അധ്യക്ഷപദവി ഏറ്റെടുത്തതുമായി ബന്ധപ്പെടുത്തിയാണ് ഇക്കുറി ആഘോഷം നടക്കുന്നത്.
ഉദ്ഘാടനപരിപാടിയില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലനെയ്ന്, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ അലന് ജെമ്മല്‍, ഓസ്ട്രേലിയന്‍ ഹൈക്കമ്മിഷണര്‍ ബാരി ഒ ഫാരെല്‍ ആവോ എന്നിവര്‍ പങ്കെടുത്തത് ഇതിന്റെ ഭാഗമായാണ്.
Content Highlights: Nagaland's Hornbill festival begins
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..