ദീപാലംകൃതമായ മൈസൂരു കൊട്ടാരം
ക്രിസ്മസ്പുതുവത്സര അവധിയാഘോഷിക്കാനായി മൈസൂരുവിലേക്ക് സന്ദര്‍ശകരുടെ വരവ് തുടങ്ങി. കേരളത്തില്‍നിന്നുള്ളവരാണ് കൂടുതല്‍ എത്തുന്നത്.
നഗരത്തിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോംസ്റ്റേകള്‍ എന്നിവിടങ്ങളില്‍ മുന്‍കൂട്ടിയുള്ള ബുക്കിങ്ങുകള്‍ ഏകദേശം 100 ശതമാനം പൂര്‍ത്തിയായി. ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ടുവരെയുള്ള സമയത്തേക്കാണ് ബുക്കിങ്ങുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സന്ദര്‍ശകരാണ് 50 ശതമാനത്തോളം മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നതെന്ന് മൈസൂരു ഹോട്ടല്‍ ഉടമസ്ഥ അസോസിയേഷന്‍ അധികൃതര്‍ പറയുന്നു.
സംസ്ഥാനത്തിനകത്തുനിന്ന് പ്രത്യേകിച്ച് ബെംഗളൂരുവില്‍നിന്നുള്ളവരാണ് ശേഷിക്കുന്ന മുറികള്‍ ബുക്ക് ചെയ്തത്.കോവിഡിനെത്തുടര്‍ന്നുള്ള രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇത്തവണയാണ് ക്രിസ്മസ്പുതുവത്സരവേളയില്‍ മൈസൂരുവിലേക്ക് വന്‍തോതില്‍ സഞ്ചാരികള്‍ വരുന്നത്. നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം സന്ദര്‍ശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പ്രതിദിനം 6000ത്തോളം വിദ്യാര്‍ഥികളാണ് സന്ദര്‍ശനത്തിനെത്തുന്നതെന്ന് മൈസൂരു മൃഗശാല അധികൃതര്‍ പറയുന്നു.
ജനുവരി ആദ്യയാഴ്ചവരെ മൈസൂരുവിലേക്കുള്ള സഞ്ചാരികളുടെ വരവ് തുടരും. സന്ദര്‍ശകരെ ലക്ഷ്യമിട്ട് മൈസൂരു കൊട്ടാരത്തില്‍ വിന്റര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നുണ്ട്. 31ന് രാത്രി വെടിക്കെട്ടും ഉണ്ടാകും.
Content Highlights: Mysuru Gears Up To Handle Tourist Rush Ahead Of Christmas And New Year’s Eve
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..