എ.സി ബസ്സിൽ കിടിലൻ യാത്ര, ദസറയ്ക്ക് 13 വിനോദസഞ്ചാര സർവീസുമായി കർണാടക ടൂറിസം കോർപ്പറേഷൻ


ഓൺലൈനായോ ഓഫ്‌ലൈനായോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം

മൈസൂർ പാലസ് (ഫയൽ ചിത്രം) | ഫോട്ടോ: എസ്.എൽ. ആനന്ദ് | മാതൃഭൂമി

മൈസൂരു: ഇത്തവണ ദസറവേളയിൽ വിവിധയിടങ്ങളിലേക്ക് 13 പ്രത്യേക വിനോദസഞ്ചാര സർവീസുമായി കർണാടക സംസ്ഥാന വിനോദസഞ്ചാര വികസന കോർപ്പറേഷൻ (കെ.എസ്.ടി.ഡി.സി.). മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ, കുടക്, ഉത്തര കന്നഡ, ഊട്ടി, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സർവീസ്.

മൈസൂരുവിലെ ജെ.എൽ.ബി. റോഡിലുള്ള കെ.എസ്.ടി.ഡി.സി. ഓഫീസിൽനിന്ന് തിങ്കളാഴ്ച മുതലാണ് സർവീസ് ആരംഭിക്കുക. ഇതിനുള്ള ടിക്കറ്റ് ബുക്കിങ് വ്യാഴാഴ്ച മുതൽ ആരംഭിച്ചു.

ഓൺലൈനായോ ഓഫ്‌ലൈനായോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മൈസൂരു കെ.എസ്.ടി.ഡി.സി. ഓഫീസ്, മൈസൂരു കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ്, യെശ്വന്ത്പുർ സെൻട്രൽ കെ.എസ്.ആർ.ടി.സി. ഓഫീസ്, ബെംഗളൂരു മജസ്റ്റിക്ക് ബസ് ടെർമിനൽ എന്നിവിടങ്ങളിൽനിന്ന് ഓഫ്‌ലൈൻ ടിക്കറ്റുകൾ ലഭിക്കും. കെ.എസ്.ടി.ഡി.സി.യുടെ വെബ്‌സൈറ്റിലൂടെയും അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയും ഓൺലൈൻ ടിക്കറ്റെടുക്കാം.

യാത്രക്കൂലിയും താമസവുമാണ് ടിക്കറ്റുനിരക്കിൽ അടങ്ങിയിരിക്കുന്നത്. ഭക്ഷണം, വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പ്രവേശനടിക്കറ്റ്, മറ്റു കാര്യങ്ങൾ എന്നിവയ്ക്ക് സന്ദർശകർ സ്വന്തം കൈയിൽനിന്ന് പണംമുടക്കണം. എ.സി. ബസ്സിലാണ് സർവീസ് നടത്തുക.

ദസറവേളയിൽമാത്രമാണ് ഈ പ്രത്യേക ടൂർസർവീസ് നടത്താൻ ഉദ്ദേശിക്കുന്നതെന്നും സന്ദർശകരിൽനിന്ന് മികച്ച പ്രതികരണംലഭിച്ചാൽ ഏതാനും ദിവസങ്ങൾകൂടിനീട്ടുമെന്നും കെ.എസ്.ടി.ഡി.സി. മൈസൂരു അസിസ്റ്റന്റ് മാനേജർ ചേതൻ പറഞ്ഞു.

വിനോദസഞ്ചാര സർക്യൂട്ടുകൾ

• മൈസൂരു കൊട്ടാരം, ജഗൻമോഹൻ കൊട്ടാരം, മൃഗശാല, ചാമുണ്ഡിമല, സെയ്ന്റ് ഫിലോമിന പള്ളി, ശ്രീരംഗപട്ടണ-ഒരുദിവസം- 440 രൂപ

• സോമനാഥപുര, തലക്കാട്, മുഡുകുത്തോറ ബെട്ട, ശിവനസമുദ്ര വെള്ളച്ചാട്ടം- ഒരുദിവസം- 550 രൂപ

• ബേലൂർ, ഹാലെബീഡ്, ശ്രാവണബെലഗോള- ഒരുദിവസം- 1,089 രൂപ

• ബെലക്കുപ്പ, സുവർണക്ഷേത്രം, കാവേരി നിസർഗധാമ, രാജാസ് സീറ്റ്, അബെ വെള്ളച്ചാട്ടം, ദുബാരെ ആന ക്യാമ്പ്- ഒരുദിവസം- 979 രൂപ

• മേലുകോട്ട, യെദിയുർ, ആദിചുൻചനഗിരി മഠം- ഒരുദിവസം- 660 രൂപ

• നഞ്ചൻകോട്, ഹിമവദ് ഗോപാലസ്വാമി ക്ഷേത്രം, ബിലിഗിരി രംഗനാഥ ബെട്ട- ഒരുദിവസം- 728 രൂപ

• നഞ്ചൻകോട്, ബിലിഗിരി രംഗനാഥ ബെട്ട, മാലെ മഹാദേശ്വര ബെട്ട- ഒരുദിവസം- 795 രൂപ

• ബെലക്കുപ്പ, കാവേരി നിസർഗധാമ, അബെ വെള്ളച്ചാട്ടം, രാജാസ് സീറ്റ്, ഭാഗമണ്ഡല, തലക്കാവേരി, ദുബാരെ ആന ക്യാമ്പ്- രണ്ടുദിവസം- 2,860 രൂപ

• ഊട്ടി, ഊട്ടി തടാകം, ബൊട്ടാണിക്കൽ ഗാർഡൻ, ദൊഡ്ഡബെട്ട- രണ്ടുദിവസം- 2,750 രൂപ

• ജോഗ് വെള്ളച്ചാട്ടം, സിഗൻധൂരു ചൗദേശ്വരി ക്ഷേത്രം- മൂന്നുദിവസം- 2,145 രൂപ

• നഞ്ചൻകോട്, ഊട്ടി, കൂനൂർ, കൊടൈക്കനാൽ- നാലുദിവസം- 5,075 രൂപ

• തുംഗഭദ്ര അണക്കെട്ട്, ഹംപി, മന്ത്രാലയ- നാലുദിവസം-4,382 രൂപ

• ജോഗ് വെള്ളച്ചാട്ടം, ഗോവ, ഗോകർണ- അഞ്ചുദിവസം- 6,350 രൂപ

Content Highlights: mysore dasara, special tourism package by karnataka state tourism development corporation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented