ജീപ്പുകാരുമായി ധാരണയായി; മുത്തങ്ങയിലെ കാനനസഫാരിക്കുള്ള ബസുകള്‍ ഓടും


ജീപ്പുകളിലെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാകും ബസ് സര്‍വീസ് നടത്തുകയെന്നും, ഓണത്തോടെ ബസുകള്‍ സഫാരിക്ക് ഉപയോഗിച്ച് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

മുത്തങ്ങ | ഫോട്ടോ: ശബരി ജാനകി

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയിലെ കാനനയാത്രയ്ക്ക് ഓണത്തിനുമുമ്പ് ബസുകള്‍ ഉപയോഗിച്ച് തുടങ്ങും. രണ്ടുമാസംമുമ്പ് മുത്തങ്ങ ഇക്കോടൂറിസം കേന്ദ്രത്തില്‍ വനസഫാരിക്കായി രണ്ടു ബസുകള്‍ എത്തിച്ചിരുന്നെങ്കിലും ഇതുവരെ സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല. നിലവില്‍ വനത്തിലേക്ക് സഫാരിക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന പ്രദേശത്തുള്ള ടാക്‌സി ജീപ്പുകളിലെ തൊഴിലാളികളുമായി വനംവകുപ്പ് അധികൃതര്‍ ധാരണയിലെത്താന്‍ വൈകിയതിനാലാണ് ബസ് സര്‍വീസ് തുടങ്ങുന്നതിന് കാലതാമസമെടുത്തത്.

ബസുകള്‍ വരുന്നതോടെ തങ്ങളുടെ തൊഴില്‍ ഇല്ലാതാകുമെന്ന ജീപ്പ് ഡ്രൈവര്‍മാരുടെ പരാതിയില്‍ വനംവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ജീപ്പുകളിലെ തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തിയാകും ബസ് സര്‍വീസ് നടത്തുകയെന്നും, ഓണത്തോടെ ബസുകള്‍ സഫാരിക്ക് ഉപയോഗിച്ച് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വയനാട് വന്യജീവിസങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്. നരേന്ദ്ര ബാബു പറഞ്ഞു. ബസുകളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ കഴിഞ്ഞമാസമാണ് പൂര്‍ത്തിയായത്. പുതുതായി രണ്ടു ബസുകള്‍കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും വാര്‍ഡന്‍ പറഞ്ഞു. മുത്തങ്ങ ടാക്‌സിഡ്രൈവേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലുള്ള പ്രദേശത്തെ 30 ടാക്‌സി ജീപ്പുകള്‍ക്കാണ് നിലവില്‍ മുത്തങ്ങയിലെത്തുന്ന വിനോദസഞ്ചാരികളെ വനത്തിനുള്ളിലേക്ക് സഫാരിക്ക് കൊണ്ടുപോകാന്‍ അനുമതിയുള്ളത്. സഫാരിക്കായി 700 രൂപയാണ് ഒരു ജീപ്പിന് വാടക.

2016ല്‍ മുത്തങ്ങയില്‍ വനസഫാരിക്കായി ബസ് ഏര്‍പ്പെടുത്താന്‍ വനംവകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ജീപ്പ് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു. സഫാരിക്കായി വനംവകുപ്പ് ബസ് കൊണ്ടുവരുന്നതോടെ നിലവിലുള്ള ജീപ്പ് ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകാത്ത തരത്തിലുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് വനംവകുപ്പ് അധികൃതരും മുത്തങ്ങ ടാക്‌സിഡ്രൈവേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയും.

ജീപ്പുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാത്ത സാഹചര്യമുണ്ടാക്കുമെന്ന് വനംവകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് മുത്തങ്ങ ടാക്‌സിഡ്രൈവേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രസിഡന്റ് കെ. ഉസ്മാന്‍ പറഞ്ഞു. ഇ.ഡി.സി.യില്‍ ഉള്‍പ്പെടുത്തി എല്ലാവര്‍ക്കും തൊഴില്‍ നല്‍കി മുന്നോട്ടുകൊണ്ടുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതരുമായി തുടര്‍ചര്‍ച്ചകള്‍ നടത്തുമെന്നും ഉസ്മാന്‍ പറഞ്ഞു. ബസുകള്‍ വരുന്നതോടെ കൂടുതല്‍പേര്‍ക്ക് സഫാരി നടത്താനാകും. നിലവില്‍ ഒന്നോ, രണ്ടോ വിനോദസഞ്ചാരികള്‍ക്ക് കാട്ടിനുള്ളിലേക്ക് സഫാരിക്ക് പോകുന്നതിനായി ഒരു ജീപ്പ് വാടകയ്‌ക്കെടുക്കാന്‍ വലിയതുക മുടക്കേണ്ടിവരും. ബസ് വരുന്നതോടെ നിശ്ചിതതുക മാത്രം നല്‍കി സഞ്ചാരികള്‍ക്ക് സഫാരി പോകാം. വനംവകുപ്പ് എത്തിച്ച പുതിയ ബസില്‍ 24 പേര്‍ക്കുവീതം സഞ്ചരിക്കാന്‍ സാധിക്കും. രാവിലെ ഏഴുമുതല്‍ പത്തുവരെയും വൈകുന്നേരം മൂന്നുമുതല്‍ അഞ്ചുവരെയുമാണ് മുത്തങ്ങയിലെ 15 കിലോമീറ്ററോളം നീളുന്ന സഫാരിസമയം. ബസ് സര്‍വീസ് തുടങ്ങുന്നതിന് മുമ്പായി, യാത്രാനിരക്ക് നിശ്ചയിക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Content Highlights: muthanga wildlife sanctuary jungle safari bus service


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented