പ്രതീകാത്മക ചിത്രം | Photo: UNI
മൂന്നാര്‍: നാലാമത് മൂന്നാര്‍ മാരത്തണ്‍ 28, 29 ദിവസങ്ങളിലായി നടക്കും. 28ന് രാവിലെ ആറിന് പഴയ മൂന്നാര്‍ ഹൈആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ നിന്ന് 71 കി.മീ. ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തണ്‍ ആരംഭിക്കും.
29ന് രാവിലെ ആറിന് 41.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണും 6.45ന് 21 കി.മീ. ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണും നടക്കും. ഒന്‍പത് മണിക്ക് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഏഴു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍ഫോര്‍ ഫണ്‍ മാരത്തണും നടക്കും.
2020, 21 വര്‍ഷങ്ങളില്‍ കോവിഡിനെ തുടര്‍ന്ന് മാരത്തണ്‍ നടന്നില്ല. അന്ന് മാരത്തണില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നവര്‍ക്കാണ് ഇത്തവണ മാരത്തണില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന നല്‍കുന്നതെന്ന് സംഘാടകരായ കെസ്ട്രല്‍ അഡ്ഞ്ചേഴ്സ് ആന്‍ഡ് ഹോളിഡേയ്സ് സി.ഇ.ഒ. സെന്തില്‍കുമാര്‍ പറഞ്ഞു.
എ.രാജ എം.എല്‍.എ., ജില്ലാ പോലീസ് മേധാവി ആര്.കറുപ്പസ്വാമി, ജില്ലാ വികസന കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന്, സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ തുടങ്ങിയവരും മാരത്തണില്‍ പങ്കെടുക്കും. ഡി.ടി.പി.സി, റിപ്പിള് ടീ, സ്പോര്‍ട്സ് കൗണ്‍സില്‍ ഒഫ് ഇന്ത്യ, സായി, മൂന്നാറിലെ വിവിധ ഹോട്ടല്‍ സംഘടനകള്‍, സംസ്ഥാന ടൂറിസം വകുപ്പ്, ഡി.ഡി.എസ്. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തണ്‍ സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlights: munnar marathon idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..