മൂന്നാർ: മൂന്നാറിൽ തണുപ്പുകാലം ആരംഭിച്ചു. ശനിയാഴ്ച രാവിലെ താപനില എട്ടുമുതൽ അഞ്ച് ഡി​ഗ്രി വരെയെത്തി. കഴിഞ്ഞ ഒരാഴ്ചയായി മേഖലയിൽ മഴമാറിയതോടെയാണ് തണുപ്പ് തുടങ്ങിയത്. 

മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുഡി​ഗ്രിയായിരുന്നു താപനില. പകൽ 24 ഡി​ഗ്രിവരെ താപനില ഉയരുന്നുണ്ട്. 

തണുപ്പുകാലം തുടങ്ങിയതോടെ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്കും വർധിച്ചു.

Content Highlights: munnar climate, munnar travel, munnar tourism, munnar weather