ഇതല്ലാതെ വേറെയേതാണ് സ്വർ​ഗമെന്ന് സഞ്ചാരികൾ; ചിനാർ ഇലകളുടെ സുവർണശോഭയിൽ മുങ്ങി മു​ഗൾ ​ഗാർഡൻ


സെപ്റ്റംബർ 23 മുതൽ ശരത്കാലം തുടങ്ങും. പ്രദേശത്തെ ചിനാർ മരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ടുകളും ഇക്കാലത്ത് നടക്കാറുണ്ട്.

ചിനാർ മരങ്ങൾക്കിടയിൽ ഉല്ലസിക്കുന്ന വിനോദസഞ്ചാരികൾ | ഫോട്ടോ: എ.എൻ.ഐ

ശ്രീന​ഗർ: കശ്മീർ താഴ്വരയിലിപ്പോൾ ശരത്കാലം അതിന്റെ മൂർധന്യാവസ്ഥയിലാണ്. മു​ഗൾ ​ഗാർഡനാകട്ടെ ഒരിക്കൽക്കൂടി സഞ്ചാരികളുടെ പറുദീസയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രാദേശികമായി ഹറൂദ് എന്നാണ് ശരത്കാലത്തെ വിശേഷിപ്പിക്കുന്നത്. നല്ല മഞ്ഞാണ് താഴ്വരയിൽ ഈ സമയത്ത്. ചിനാർ മരങ്ങളിൽ നിന്ന് വീണുകിടക്കുന്ന ഇലകൾ കൊണ്ട് ഭൂമിയെങ്ങും നിറയും. സ്വർണ നിറമുള്ള പുതപ്പ് പുതച്ച പോലെ.

ചിനാർ ഇലകൾ തീർക്കുന്ന ഈ വിസ്മയം കാണാൻ കൂടിയാണ് ലോകമെങ്ങുമുള്ള സഞ്ചാരികൾ ഇവിടേക്കെത്തുന്നത്. മു​ഗളിന് പുറമേ നിഷാത്ത്, ഷാലിമാർ, ഹർവാൻ, ചെഷ്മാഷാഹി പൂന്തോട്ടങ്ങളിലും ചിനാർ ഇലകൾ പൊഴിഞ്ഞുകിടക്കുന്ന മനോഹര കാഴ്ച കാണാം. ലോകത്ത് പലഭാ​ഗങ്ങളിലും പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു കാഴ്ച ഇവിടെ മാത്രമാണെന്നാണ് പല സഞ്ചാരികളുടേയും അഭിപ്രായം.

Chinar Tree
ചിനാർ ഇലകൾ വീണുകിടക്കുന്ന പൂന്തോട്ടത്തിലൂടെ നടക്കുന്ന സഞ്ചാരികൾ | ഫോട്ടോ: എ.എൻ.ഐ

മഞ്ഞുകാണാനാണ് എത്തിയത്. ശാന്തമാണ് ഇവിടം. എല്ലാവരും സഹവർത്തിത്വത്തോടെ പെരുമാറുന്നു. കശ്മീരിന്റെ മണ്ണിലെ ശാന്തമായ എന്തോ ഒന്ന് ഇവിടെ അനുഭവിക്കാനാവുന്നു. സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുന്നയിടമാണിത്. സ്വർ​ഗം പോലുള്ള ഇവിടമാണ് യഥാർത്ഥ വിനോദസഞ്ചാരകേന്ദ്രം എന്നും സഞ്ചാരികൾ അഭിപ്രായപ്പെടുന്നു.

കാശ്മീരിനെ സംബന്ധിച്ചിടത്തോളം ശരത്കാലം ഏറെ പ്രധാനപ്പെട്ടതാണ്. നാലു കാലങ്ങളിൽ കശ്മീർ അതിന്റെ സൗന്ദര്യം പൂർണമായി കാണിക്കുന്നത് ഈ കാലത്താണ് എന്നതാണ് അതിനുകാരണം. സെപ്റ്റംബർ 23 മുതൽ ശരത്കാലം തുടങ്ങും. പ്രദേശത്തെ ചിനാർ മരങ്ങളുടെ പശ്ചാത്തലത്തിൽ ഫോട്ടോഷൂട്ടുകളും ഇക്കാലത്ത് നടക്കാറുണ്ട്.

Content Highlights: Mughal Garden, Jammu Kashmir autumn season, chinar trees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented