എവറസ്റ്റിൽ സഞ്ചാരികൾ ഉപേക്ഷിച്ച മാലിന്യങ്ങൾ
'ഭൂമിയുടെ നെറുക'യെന്ന വിശേഷണമുള്ള എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യന്റെ പാദസ്പര്‍ശമേറ്റിട്ട് 70 വര്‍ഷം തികഞ്ഞു. 1953 മേയ് 29-നാണ് നേപ്പാള്‍ സ്വദേശി ടെന്‍സിങ് നോര്‍ഗെയും ന്യൂസീലന്‍ഡ് സ്വദേശിയായ എഡ്മണ്ട് ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയത്. ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിന്റെ ഒമ്പതാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്.
നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലായി ഹിമാലയന്‍ മലനിരകളിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. നേപ്പാളില്‍ സാഗര്‍മാത എന്നും ടിബറ്റില്‍ ചൊമോലുങ്മ എന്ന പേരിലുമാണ് അറിയപ്പെടുന്നു. 'പീക്-15' എന്നായിരുന്നു ആദ്യപേര്. 1865ല്‍ ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായ ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് എവറസ്റ്റ് എന്ന പേരുനല്‍കിയത്. സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമായിരുന്നു ഇത്. ലഭ്യമായ കണക്കുകള്‍ പ്രകാരം ഇതുവരെ 7621 പേരാണ് ഈ കൊടുമുടി കീഴടക്കിയത്.
ഓരോ വര്‍ഷം പിന്നിടുമ്പോഴും എവറസ്റ്റ് കീഴടക്കാനെത്തുന്ന സാഹസികരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ് ചെയ്യുന്നത്. ഈ വര്‍ഷം മാത്രം നേപ്പാള്‍ അഞ്ഞൂറോളം പര്‍വതാരോഹകര്‍ക്ക് പെര്‍മിറ്റ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. ഇത് നേപ്പാളിന് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും എവറസ്റ്റിനേയും അതിന്റെ പരിസ്ഥിതിയെയും നല്ല രീതിയില്‍ ബാധിക്കുന്നതായി പല പരിസ്ഥിതി സ്‌നേഹികളും ചൂണ്ടിക്കാട്ടിയിരുന്നു. എവറസ്റ്റ് കീഴടക്കാനെത്തുന്നവരും സഹായികളും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ എവറസ്റ്റിനെ ലോകത്തിലെ ഉയരത്തിലുള്ള വലിയ മാലിന്യക്കൂമ്പാരമാക്കി മാറ്റുകയാണ്.
ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോകളില്‍ ഇതിന്റെ തീവ്രത വ്യക്തമാണ്. ടണ്‍കണക്കിന് മാലിന്യങ്ങളാണ് എവറസ്റ്റിലും സമീപത്തും ബേസ്‌ക്യാമ്പിലുമൊക്കൊയി കുന്നുകൂടിക്കിടക്കുന്നത്. ഇതില്‍ വലിയൊരു വിഭാഗവും പ്ലാസ്റ്റിക്ക് ഉള്‍പ്പടെയുള്ള മാലിന്യങ്ങളാണ്. ഭൂമിയിലെ മറ്റിടങ്ങളെല്ലാം മാലിന്യങ്ങളാല്‍ മൂടിയ മനുഷ്യരിപ്പോള്‍ കൊടുമുടികളെയും നശിപ്പിക്കുകയാണെന്നാണ് ഈ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ഹൃദയഭേദകമായ കാഴ്ചയാണിതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍.
എവറസ്റ്റും ബേസ്‌ക്യാമ്പുമായി ബന്ധപ്പെട്ട ടൂറിസം മേഖല സമീപകാലത്ത് വലിയ രീതിയില്‍ വാണിജ്യവത്കരിക്കപ്പെട്ടതും സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനെതിരെ പല പരിസ്ഥിതി കൂട്ടായ്മകളും രംഗത്ത് വന്നുകഴിഞ്ഞു. ടണ്‍ കണക്കിന് മാലിന്യങ്ങളാണ് ഈ സംഘടനകളുടെ നേതൃത്വത്തില്‍ ഇവിടെ നിന്നും നീക്കം ചെയ്യാറുള്ളത്. എവറസ്റ്റിന്റെ സമീപപ്രദേശത്ത് തന്നെയാണ് സാഗര്‍മാത ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. വിനോദസഞ്ചാരികളുടെ ഈ പ്രവാഹം അമൂല്യമായ വന്യജീവി സമ്പത്തുള്ള ഈ പ്രദേശത്തെയും ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്.
Content Highlights: World's Highest Garbage Dump Mount Everest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..