മുഹമ്മദ് റിയാസ് | ഫോട്ടോ:മുഹമ്മദ് ഷഹീർ | മാതൃഭൂമി
കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തില്‍നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഡി.ടി.പി.സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ചുനിര്‍മിച്ച സിവേജ് ബാര്‍ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റിന്‍കരയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേമ്പനാട് കായല്‍ ശുചീകരണപദ്ധതിക്ക് ഒരുകോടി രൂപ പ്രാഥമികമായി അനുവദിച്ചിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷതവഹിച്ച മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. ബാര്‍ജിന്റെ ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിച്ചു.
തോമസ് ചാഴികാടന്‍ എം.പി, കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ധന്യാ സാബു, സബിത പ്രേംജി, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ശ്രീകുമാര്‍, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. രൂപേഷ്‌കുമാര്‍, കുമരകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. ജോഷി, ബ്ലോക്ക് പഞ്ചായത്തംഗം കവിത ലാലു, സ്ഥിരംസമിതി അധ്യക്ഷ ആര്‍ഷ ബൈജു, ഡി.ടി.പി.സി. സെക്രട്ടറി ഡോ. ബിന്ദു നായര്‍, കെ. കേശവന്‍, ഷനോജ് കുമാര്‍, എം.എം. വിജീഷ്, ബാബു ഉഷസ്, സഞ്ജയ് വര്‍മ എന്നിവര്‍ പങ്കെടുത്തു.
Content Highlights: more developments will be made in water tourism; tourism minister muhamad riyas


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..