
വിനോദയാത്രക്കിടെ മൂർക്കനാട് എ.ഇ.എം.എ.യു.പി.സ്കൂൾ വിദ്യാർഥികൾ വയനാട് ബാണാസുരസാഗർ ഡാം പരിസരം ശുചീകരിക്കുന്നു
കൊളത്തൂര്‍: വിനോദയാത്രക്കിടയിലും പൊതു ഇടങ്ങള്‍ വൃത്തിയാക്കി മൂര്‍ക്കനാട് എ.ഇ.എം.യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍.
വയനാട്ടിലേക്ക് രണ്ട് ബസുകളിലായി പുറപ്പെട്ട വിനോദയാത്രസംഘം പൂക്കോട് തടാകം കഴിഞ്ഞ് ബാണാസുര സാഗര്‍ ഡാമില്‍ എത്തിയപ്പോള്‍ വേദനിപ്പിക്കുന്ന കാഴ്ചകളാണ് അവരെ കാത്തിരുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍കൊണ്ടും ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ടും മലിനമായിക്കിടക്കുന്ന ഡാമിന്റെ പരിസര പ്രദേശങ്ങള്‍. വിനോദയാത്രക്കിടയിലും മറിച്ചൊന്ന് ചിന്തിക്കേണ്ടിവന്നില്ല മൂര്‍ക്കനാടിന്റെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും. നല്ലൊരു നാളേക്കായ് 'പൊതുയിടം എന്റേതു' എന്ന മുദ്രാവാക്യവുമായി അവരിറങ്ങുകയായിരുന്നു.
കണ്ടുനിന്ന മറ്റുയാത്രക്കാരും ശുചീകരണത്തില്‍ പങ്കാളികളായി. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും കൃത്യമായി വേര്‍തിരിച്ച് ചാക്കിലാക്കി. വിദ്യാലയത്തിലെ 'ജീവനം-ഹരിതസേന' ക്ലബ്ബ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം നല്കി.
Content Highlights: Moorkkanad AEMUP school students, Banasursagar Dam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..