ചന്ദ്രനെ അനുസ്മരിപ്പിക്കും വിധം താമസയിടങ്ങൾ; സഞ്ചാരികളേ, സാഹസികരേ നിങ്ങൾക്കായാണിത്


2 min read
Read later
Print
Share

പൗരാണിക കാഴ്ചകൾക്കും സാഹസികവിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി യാഥാർഥ്യമാകുന്ന പുതിയ കേന്ദ്രം, പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഷാർജ മെലീഹയിലെ ആഡംബര ക്യാമ്പിങ് കേന്ദ്രങ്ങൾ | ഫോട്ടോ: മാതൃഭൂമി

ഷാർജ: പുരാവസ്തുശേഷിപ്പുകളാലും മനോഹരമായ മരുഭൂ കാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയകേന്ദ്രമൊരുക്കി ഷാർജ നിക്ഷേപകവികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാമ്പിങ് കേന്ദ്രങ്ങൾ മാർച്ച് മാസത്തോടെ അതിഥികൾക്കായി തുറക്കും. ‘മിസ്‌ക് ബൈ ഷസ’യുമായി ചേർന്ന ഷുറൂഖ് രൂപം കൊടുത്ത ‘ഷാർജ കലക്ഷൻ’ എന്ന ആതിഥേയകേന്ദ്രങ്ങളിലെ ഏറ്റവും പുതിയ വിശേഷമാണ് മൂൺ റിട്രീറ്റ്. ഷാർജയെ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ വികസനപദ്ധതികളുടെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായ പുതിയ പദ്ധതി, പ്രകൃതിസൗഹൃദ വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ് പകരും.

കുടുംബസഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ, ചന്ദ്രനെ അനുസ്മരിപ്പിക്കുംവിധത്തിൽ അർധവൃത്താകൃതിയിലാണ് ഇവിടത്തെ താമസയിടങ്ങൾ. മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങൾ (ഡോം) കുടുംബങ്ങൾക്ക് താമസിക്കാൻ പാകത്തിലുള്ള നാല് ടെന്റുകൾ, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെന്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഓരോ താമസയിടത്തോടും ചേർന്ന് സ്വകാര്യ സ്വിമ്മിങ് പൂളുകളും ബാർബെക്യൂ ഇടവുമൊരുക്കിയിട്ടുണ്ട്. അതിഥികൾക്ക് സ്വന്തംനിലയ്ക്ക് മരുഭൂമിയിലൂടെ ഹൈക്കിങ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ടാവും. ഹോട്ടൽ എന്ന വിശേഷണത്തെക്കാൾ പ്രകൃതിയോടിണങ്ങിയ ആധുനിക ക്യാമ്പിങ് സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ റിട്രീറ്റിന്റെ പുറത്തുവിട്ട കാഴ്ചകളും വിശേഷങ്ങളും. നിർമാണം 75 ശതമാനം പൂർത്തിയായിക്കഴിഞ്ഞു.

പൗരാണിക കാഴ്ചകൾക്കും സാഹസികവിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജി സെന്ററിന്റെ ഭാഗമായാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. മനോഹരമായ മെലീഹ മരുഭൂമിയിലെ സാഹസികവിനോദങ്ങളും രാത്രിയിലെ ആകാശനിരീക്ഷണവും തനത് പാരമ്പര്യരുചികളുമെല്ലാം ആധുനിക ആതിഥേയ സൗകര്യങ്ങളോട് ചേരുമ്പോൾ, മൂൺ റിട്രീറ്റിലെത്തുന്ന അതിഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്ന് ഷുറൂഖ് പ്രോജക്ട് വിഭാഗം മേധാവി ഖൗല അൽ ഹാഷ്മി പറഞ്ഞു. ‘പ്രായഭേദമന്യേ എല്ലാവരെയും സ്വാഗതംചെയ്യുന്ന അനുഭവമാകും മൂൺ റിട്രീറ്റ്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി, മെലീഹ മരുഭൂമിയുടെ സൗന്ദര്യം ആവോളമാസ്വദിച്ച്, കുടുംബത്തോടൊപ്പമോ ഒറ്റയ്ക്കോ വിനോദങ്ങളിലേർപ്പെടാനും വിശ്രമിക്കാനുമുള്ള ഒരു മനോഹരകേന്ദ്രം. വേറിട്ട വാസ്തുശൈലി മാത്രമല്ല, ക്യാമ്പിങ് അനുഭവത്തോട് ആഡംബര ആതിഥേയരീതികൾ സമ്മേളിക്കുന്നു എന്ന വിശേഷവും ഇവിടെയുണ്ട്.

ഉത്തരവാദിത്വ വിനോദസഞ്ചാര കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കി, സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായുള്ള വിനോദസഞ്ചാരപദ്ധതികൾ ആവിഷ്കരിക്കാനും പ്രചരിപ്പിക്കാനുമുള്ള ഷാർജയുടെ ശ്രമങ്ങളുടെ തുടർച്ചയാണ് മൂൺ റിട്രീറ്റ്. പാരമ്പര്യത്തെ ചേർത്തുപിടിച്ച് രൂപംകൊടുക്കുന്ന ഇത്തരം ധാരാളം പദ്ധതികൾ ഷുറൂഖിന്റെ നേതൃത്വത്തിൽ എമിറേറ്റിന്റെ പല ഭാഗങ്ങളിലായി പ്രവർത്തിക്കുകയും പുതുതായി ഒരുങ്ങുകയും ചെയ്യുന്നുണ്ട്.

പൗരാണിക കാഴ്ചകൾക്കും സാഹസികവിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി യാഥാർഥ്യമാകുന്ന പുതിയ കേന്ദ്രം, പ്രദേശത്തെ വിനോദസഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോവിഡിനെത്തുടർന്ന് ലോക വിനോദസഞ്ചാരമേഖല പ്രതിസന്ധികൾ നേരിട്ടപ്പോഴും വളർച്ച രേഖപ്പെടുത്തിയ പരിസ്ഥിതിസൗഹൃദ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളും പദ്ധതികളും കടന്നുവരുന്നത്, തൊഴിൽമേഖലയ്ക്കും ആശ്വാസകരമാണ്.

Content Highlights: Moon Retreat Camping, Sharjah, Travel News

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
trekking

1 min

ഒറ്റയ്ക്ക് പോകുന്നവര്‍ തിരിച്ചുവരുന്നില്ല; നേപ്പാളില്‍ സോളോ ട്രക്കിങ് നിരോധിച്ചു

Mar 8, 2023


wedding-honeymoon destination

2 min

15 ലക്ഷം മുതല്‍ അഞ്ച് കോടി വരെ ചെലവ്‌; കല്യാണം കഴിക്കാനായി യുവാക്കള്‍ കേരളത്തിലേക്ക്

Sep 29, 2023


ottakathalamedu

2 min

രണ്ടായിരം അടി മുകളിലെ സൗന്ദര്യക്കാഴ്ച; ഒട്ടകത്തലമേടിനെ അവഗണിക്കരുത്

Aug 24, 2023

Most Commented