അതിരപ്പിള്ളി-ഷോളയാര്‍ വനമേഖലയിലൂടെ മഴയാത്രയുമായി കേരള ടൂറിസം വകുപ്പ്. അതിരപ്പിള്ളി-വാഴച്ചാല്‍-തുമ്പൂര്‍മുഴി ഡിഎംസിയുടെ നേതൃത്വത്തിലുള്ള ഈ ജംഗിള്‍ സഫാരി രാവിലെ എട്ടുമണിക്ക് ചാലക്കുടി പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ നിന്നാരംഭിച്ച് വൈകിട്ട് ഏഴിന് തിരിച്ചെത്തുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
തുമ്പൂര്‍മുഴി, അതിരപ്പിള്ളി, മഴക്കാലത്തുമാത്രം രൂപപ്പെടുന്ന ചാര്‍പ്പ വെള്ളച്ചാട്ടം, വാഴച്ചാല്‍, പെരിങ്ങല്‍കുത്ത്, ആനക്കയം, ഷോളയാര്‍ അണക്കെട്ട് എന്നിങ്ങനെയാണ് റൂട്ട്.
പ്രഭാതഭക്ഷണം, ഔഷധകഞ്ഞി, ഉച്ചഭക്ഷണം, കരിപ്പെട്ടികാപ്പി, കപ്പ പുഴുങ്ങിയത്, മുളക് ചമ്മന്തി, കര്‍ക്കിടക മരുന്ന് കിറ്റ് തുടങ്ങിയ വിഭവങ്ങള്‍ യാത്രയില്‍ സന്ദര്‍ശകര്‍ക്കായി വിളമ്പും.
ബാഗ്, കുട എന്നിവയ്ക്ക് ഒപ്പം യാത്രികര്‍ മൊബൈലില്‍ പകര്‍ത്തുന്ന മഴയുടെ ദൃശ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കുന്നവയ്ക്ക് സമ്മാനങ്ങളും നല്‍കും.
ബുക്കിങ്ങിന് 0480 2769888, 9497069888 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടുക.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..