ഷില്ലോങ്: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മേഘാലയയിലേക്ക് ടൂറിസ്റ്റുകള്‍ക്ക് പ്രവേശനം നിഷേധിച്ചു. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി രാജ്യത്ത് ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് മേഘാലയ പുതിയ തീരുമാനം കൈക്കൊണ്ടത്.

ഏപ്രില്‍ 23 മുതല്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ അറിയിച്ചു. അന്യ സംസ്ഥാനത്തുനിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന സഞ്ചാരികള്‍ക്ക് മാത്രമാണ് വിലക്ക് ബാധകമാകുക. 

മേഘാലയയിലുള്ളവര്‍ക്ക് ടൂറിസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സഞ്ചാരികളുടെ പറുദീസയാണ് മേഘാലയ. ഷില്ലോങ്, ചിറാപ്പുഞ്ചി, ദൗക്കി, മൗന്‍സിന്റാം തുടങ്ങിയ നയനമനോഹരങ്ങളായ സഞ്ചാര കേന്ദ്രങ്ങള്‍ സിക്കിമിലുണ്ട്. ഇവയെല്ലാം തന്നെ അടഞ്ഞുകിടക്കും.

Content Highlights: Meghalaya closes doors for tourists from other states due to rise in COVID cases