കല്ലാറിലെ മീൻമുട്ടി വെള്ളച്ചാട്ടം | ഫോട്ടോ: മാതൃഭൂമി
വിതുര: ചുറ്റുവട്ടത്തുള്ളവരെയെന്നപോലെ ദൂരെ മറ്റിടങ്ങളില്‍ നിന്നുള്ളവരെയും ഏറെയാകര്‍ഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമായ വാമനപുരം ആറ്റിലെ മീന്‍മുട്ടി വെള്ളച്ചാട്ടം കോവിഡ് കാലം കഴിഞ്ഞ് സഞ്ചാരികളെത്താന്‍ കാത്തിരിക്കുന്നു.
പൊന്മുടിപ്പാതയില്‍ കല്ലാര്‍ പാലത്തിനടുത്തുനിന്ന് രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീന്‍മുട്ടിയിലെത്താം. പകുതിദൂരം മാത്രമേ വാഹനത്തില്‍ സഞ്ചരിക്കാനാകൂ.
കാട്ടുവഴിയിലൂടെയുള്ള കാല്‍നടയാണ് പിന്നീട്. യാത്രയില്‍ കാനനഭംഗി ആവോളം നുകരുകയുമാവാം. അപൂര്‍വയിനം ഔഷധസസ്യങ്ങളെയും വിവിധതരം പക്ഷികളെയും യാത്രയിലുടനീളം കാണാം.
ചെമ്മുഞ്ചിമൊട്ടയില്‍ നിന്ന് പാറക്കെട്ടുകളിലൂടെ പതഞ്ഞൊഴുകിയെത്തുന്ന കുളിര്‍ജലമാണ് മീന്‍മുട്ടിയിലെ വെള്ളച്ചാട്ടമാകുന്നത്.
സന്ദര്‍ശകര്‍ വനംവകുപ്പിന്റെ സുരക്ഷാനിര്‍ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കണം. വഴുതലുള്ള പാറകളും വെള്ളാരങ്കല്ലുകളും നിറഞ്ഞ നീരൊഴുക്കായതിനാല്‍ സൂക്ഷ്മതയോടെയാകണം ഓരോ ചുവടും.
മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശനഫീസ്. ഇരുചക്രവാഹനങ്ങള്‍ക്ക് 30 രൂപയും കാറുകള്‍ക്ക് 40 രൂപയും നല്‍കണം. വനം വകുപ്പിന്റെ കീഴിലുള്ള വഴികാട്ടികളും യാത്രയില്‍ സഹായിക്കാന്‍ ഒപ്പമുണ്ടാകും. പ്ലാസ്റ്റിക്കുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിരോധിച്ചിരിക്കുന്നു.
Content Highlights: Meenmutti Waterfalls, Thiruvananthapuram Tourism, Kerala Waterfalls, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..