പോര്‍ട്ട് ലൂയിസ്:  കോവിഡ് തകര്‍ത്ത സാമ്പത്തികമേഖലയെ കരകയറ്റാന്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി മൗറീഷ്യസ്. കോവിഡ് കേസുകള്‍ കൂടിയതോടെയാണ് മൗറീഷ്യസ് അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്ത് എത്തുന്നവര്‍ 14 ദിവസം റിസോര്‍ട്ട് ബബിളില്‍ കഴിയേണ്ടി വരും.

മൗറീഷ്യസില്‍ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ ടൂറിസത്തിലൂടെ വരുമാനമാര്‍ഗം കണ്ടെത്തുന്നവരാണെന്ന് ഉപപ്രധാനമന്ത്രിയും ടൂറിസം മന്ത്രി സ്റ്റീഫനും പറഞ്ഞു. സഞ്ചാരികളെ വരവേല്‍ക്കാന്‍ പൂര്‍ണമായും ഒരുങ്ങിയെന്ന പറഞ്ഞ ടൂറിസം മന്ത്രി സ്റ്റീഫന്‍ വൈറസ് പടരുന്നത് തടയാനുള്ള മുന്‍കരുതലൊരുക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

കടലിന്റെ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്ന കാഴ്ചകള്‍ കാണാന്‍ സൗകര്യമൊരുക്കുന്നതാണ് മൗറീഷ്യസിലെ പേരാബെയ ബീച്ച്,ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ ചാമരല്‍ വാട്ടര്‍ഫാള്‍സ്, ചിത്രകല ഇഷ്ടപെടുന്നവര്‍ക്കായി ഫോട്ടോ മ്യൂസിയം, യുനെസ്‌കോ ലോകപൈത്യക പട്ടികയിലുള്ള ആപ്രവാസി ഘട്ട് എന്നിവയെല്ലാം മൗറീഷ്യസിലെ പ്രധാന ആകര്‍ഷണങ്ങളാണ്. 

Content Highlights: mauritius to welcome international tourist soon