തിനാറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി മൗറീഷ്യസ്. സഞ്ചാരികള്‍ ഏറെയെത്തുന്ന മൗറീഷ്യസിലെ ബീച്ച് ടൂറിസം ലോകപ്രശസ്തമാണ്. 2020-ലാണ് അവസാനമായി ഇവിടേക്ക് വിദേശ സഞ്ചാരികള്‍ എത്തിയത്‌

രാജ്യത്തിന്റെ ജി.ഡി.പിയില്‍ 24 ശതമാനമാണ് ടൂറിസത്തിന്റെ പങ്ക്. അതുകൊണ്ടുതന്നെ സഞ്ചാരികളെ ഇനിയും സ്വീകരിച്ചില്ലെങ്കില്‍ മൗറീഷ്യസിന്റെ സാമ്പത്തികരംഗം കൂപ്പുകുത്തും. 

നിലവില്‍ കോവിഡ് വാക്‌സിനെടുത്ത സഞ്ചാരികള്‍ക്ക് മാത്രമാണ് മൗറീഷ്യസ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. അതിനായി 14 റിസോര്‍ട്ടുകള്‍ ഒരുക്കിക്കഴിഞ്ഞു. ഈ റിസോര്‍ട്ടുകളില്‍ മാത്രമേ സഞ്ചാരികളെ തങ്ങാനായി അനുവദിക്കുകയുള്ളൂ.

മൗറീഷ്യസിലേക്ക് പറക്കുന്നതിന് മുന്‍പ് സഞ്ചാരികള്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് കോവിഡ് സര്‍ട്ടിറിക്കറ്റ് കൈയ്യില്‍ കരുതണം. ഒപ്പം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുമ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയരാകുകയും വേണം. 

Content Highlights: Mauritius reopens for vaccinated travellers