ഇന്ത്യന്‍ പതാക പുതച്ച് മാത്തെഹോണ്‍ പര്‍വതം, ചിത്രം പങ്കുവെച്ച് മോദിയും


പ്രതീക്ഷപകര്‍ന്ന് സ്വിസ് മലനിരകളില്‍നിന്ന് ഇന്ത്യയെത്തേടിയെത്തിയ സന്ദേശമാണ് സാമൂഹികമാധ്യമങ്ങളിലെ പുതിയ ചര്‍ച്ചാവിഷയം.

-

കൊറോണ വൈറസ് പരത്തിയ അന്ധകാരവും ഭീതിയും സൃഷ്ടിച്ച പ്രതിസന്ധി ലോകത്തിലെ എല്ലാരാജ്യത്തെയുംപോലെ ഇന്ത്യയിലും രൂക്ഷമാണ്. എന്നാൽ, പ്രതീക്ഷപകർന്ന് സ്വിസ് മലനിരകളിൽനിന്ന് ഇന്ത്യയെത്തേടിയെത്തിയ സന്ദേശമാണ് സാമൂഹികമാധ്യമങ്ങളിലെ പുതിയ ചർച്ചാവിഷയം.

സ്വിറ്റ്സർലൻഡിന്റെ ഭാഗമായ ആൽപ്സ് പർവതനിരകളിലെ ഉയർന്ന കൊടുമുടികളിലൊന്നായ മാത്തെഹോൺ പർവതം ഇന്ത്യൻ പതാക പുതച്ചുനിൽക്കുന്ന ചിത്രം കോവിഡിനോടുള്ള പോരാട്ടത്തിൽ ഇന്ത്യക്കുള്ള ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചുകൊണ്ട് സെർമറ്റ് നഗരത്തിന്റെ ടൂറിസം വെബ്സൈറ്റ് പങ്കുവെച്ചിരുന്നു.

സെർമറ്റ് നഗരത്തെ അഭിമുഖീകരിക്കുന്ന 14,692 അടി ഉയരമുള്ള മാത്തെഹോൺ കൊടുമുടിയുടെ ചിത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ പങ്കുവെച്ചു. 'ലോകം ഒരുമിച്ച് കോവിഡ്-19നെ നേരിടുകയാണ്. ഈ മഹാമാരിയെ നമ്മളൊന്നിച്ച് കീഴടക്കും' -ട്വിറ്ററിൽ മോദി കുറിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഈ ചിത്രം പങ്കുവെച്ചത്.

സ്വിറ്റ്സർലൻഡിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ മാത്തെഹോണിനെ ഇന്ത്യയുടെ ത്രിവർണപതാക പുതപ്പിച്ചത് എല്ലാ ഇന്ത്യക്കാർക്കും പ്രതീക്ഷയും ശക്തിയും പകരാനാണെന്നാണ് സെർമറ്റ് ടൂറിസ്റ്റ് ഓഫീസ് പ്രതികരിച്ചത്.

വീട്ടിലിരിക്കുന്ന ലോകത്തിന് പിന്തുണയും പ്രതീക്ഷകളും പങ്കുവെച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാത്രികളിൽ മാത്തെഹോൺ കൊടുമുടിയിൽ ലൈറ്റുകളുപയോഗിച്ച് സെർമറ്റ് ടൂറിസം വകുപ്പ് എഴുത്തുകളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളുടെ പതാകകളും പ്രതീക്ഷനൽകുന്ന സന്ദേശങ്ങളുമെല്ലാം പങ്കുവെക്കുന്ന ആശയത്തിനുപിന്നിൽ പ്രശസ്ത ലൈറ്റ് ആർട്ടിസ്റ്റ് ഗെറി ഹോഫ്സ്റ്റെറ്ററാണ്.

മാത്തെഹോണിൽ സ്വിറ്റ്സർലൻഡ് പതാക പ്രദർശിപ്പിച്ച് ആരംഭിച്ച ഈ സന്ദേശയജ്ഞത്തിൽ പ്രതീക്ഷ, ഐക്യദാർഢ്യം, വീട്ടിലിരിക്കൂ എന്നീ സന്ദേശങ്ങളും ഇറ്റലിയുടെ പതാകയും നേരത്തേ പ്രദർശിപ്പിച്ചിരുന്നു.

Content Highlights: Matterhorn mountain, Swiss Alps lights up with Indian flag, Covid 19

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented