300 എപ്പിസോഡുകള്‍ എന്ന അപൂര്‍വനേട്ടത്തിന്റെ നിറവിലാണ് മാതൃഭൂമി യാത്ര. കാഴ്ചകളാല്‍ സമ്പന്നമായിരുന്നു പിന്നിട്ട വഴികള്‍. ആറുവര്‍ഷത്തിനിടെ പത്തുരാജ്യങ്ങളുടെ വിശേഷങ്ങളാണ് മാതൃഭൂമി യാത്രയിലൂടെ പ്രേക്ഷകര്‍ അനുഭവിച്ചറിഞ്ഞത്.

ശ്രീലങ്ക, വിയറ്റ്‌നാം, റഷ്യ, തുര്‍ക്കി തുടങ്ങി വിവിധ സംസ്‌കാരങ്ങളെ നാം കാഴ്ചകളുടെ രൂപത്തില്‍ പരിചയപ്പെട്ടു. വിദേശരാജ്യങ്ങളിലേക്കെത്തും മുമ്പ് ഇന്ത്യാ മഹാരാജ്യത്തിലെ എല്ലാ സംസ്ഥാനങ്ങളും നമ്മള്‍ കണ്ടു. നാനാത്വത്തില്‍ ഏകത്വം പ്രഘോഷിക്കുന്ന മണ്ണിലെ സാംസ്‌കാരിക സമ്പന്നത പ്രകടമായ കാഴ്ചകള്‍...

Mathrubhumi Yathraകോവിഡ് കാലത്തിന്റെ പരിമിതികള്‍ നമ്മുടെ യാത്രാ അതിര്‍ത്തികളേയും ബാധിച്ചു. കേരളത്തിന്റെ കാഴ്ചകളിലേക്ക് മാത്രം ശ്രദ്ധ പതിപ്പിച്ചപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് ഈ കൊച്ചു സംസ്ഥാനത്തെ എന്തുകൊണ്ട് വിശേഷിപ്പിക്കുന്നു എന്ന് ഈ പ്രകൃതി നമുക്ക് കാട്ടിത്തന്നു. നമുക്ക് പുതിയ വഴികളിലൂടെയും വിശേഷങ്ങളിലൂടെയും യാത്ര തുടരാം.

ഒരു സാറ്റലൈറ്റ് ചാനലില്‍ 300 എപ്പിസോഡുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ യാത്രാവിവരണ പരിപാടിയാണ് മാതൃഭൂമി യാത്ര. ട്രാവല്‍ ജേണലിസ്റ്റായ റോബി ദാസാണ് മനോഹരമായ കാഴ്ചകളുടെ ക്യാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

(മാതൃഭൂമി യാത്ര എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 2.30-ന്) 

Content Highlights: Mathrubhumi Yathra, Roby Das Travel Journalist, Mathrubhumi Yathra at 300