തൃശ്ശൂർ: കെ.എസ്. ആർ.ടി.സിയുടെ മലക്കപ്പാറ പ്രത്യേക സർവീസിൽ കയറി കാഴ്ചകൾ കാണാനെത്തിയ സഞ്ചാരികൾക്ക് സർപ്രൈസുമായി മാതൃഭൂമി യാത്ര. മാതൃഭൂമി യാത്ര മാസികയുടെ നവംബർ പതിപ്പ് ടീം മാതൃഭൂമി യാത്ര സൗജന്യമായി ബസിലെ എല്ലാ യാത്രക്കാർക്കും നൽകി. ഞായറാഴ്ച ചാലക്കുടി ബസ് സ്റ്റാൻഡിൽ വെച്ചാണ് മാസികകൾ നൽകിയത്. 

മലക്കപ്പാറയിലേക്കുള്ള കെ.എസ്.ആർ.ടി.സി യാത്രയിൽ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും അടങ്ങുന്നതാണ് യാത്രയുടെ പുതിയ ലക്കം. തീരെ പ്രതീക്ഷിക്കാത്ത ഒരു സമ്മാനമാണ് മാതൃഭൂമി യാത്രയിൽ നിന്ന് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു.

Malakkappara KSRTC 2
മാതൃഭൂമി യാത്രയുടെ പുതിയ ലക്കവുമായി കെ.എസ്.ആർ.ടി.സി യാത്രക്കാർ

ആഴ്ചകൾക്ക് മുമ്പാണ് കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള പ്രത്യേക സർവീസുകൾ ആരംഭിച്ചത്. ഇത് ഹിറ്റായതോടെ മറ്റ് ഡിപ്പോകളിൽ നിന്നുള്ള ആനവണ്ടികളും കോടമഞ്ഞിന്റെ കുളിരുതേടിയുള്ള മലകയറ്റം ആരംഭിച്ചു. കാടും മലയും പുഴയും കടന്ന് 12 ആനവണ്ടികളാണ് ഞായറാഴ്ച കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മലക്കപ്പാറയിലേക്ക് ട്രിപ്പ് നടത്തുന്നത്. 

മലക്കപ്പാറ യാത്രയുടെ എല്ലാ വിവരങ്ങളും മാതൃഭൂമി യാത്രയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോ ഇൻസ്പെക്ടർ ഡൊമിനിക്ക് പെരേര പറഞ്ഞു. ചാലക്കുടിയിൽ നിന്ന് 90 കിലോമീറ്റർ അകലെ തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന മലക്കപ്പാറ ഇന്ന് സംസ്ഥാനത്തെ അറിയപ്പെടുന്ന വിനോദസഞ്ചാരകേന്ദ്രമാണ്. കാട്ടിലൂടെയുള്ള ദൈർഘ്യമേറിയ കെ.എസ്.ആർ.ടി.സി യാത്രയ്ക്ക് മൂന്ന് മണിക്കൂറാണ് സമയമെടുക്കുന്നത്.

Malakkappara KSRTC

Mathrubhumi
മാതൃഭൂമി യാത്ര വാങ്ങാം

മഴക്കാലത്ത് കുലംകുത്തിയൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, വാഴച്ചാൽ, ചാർപ്പ എന്നിവയെല്ലാം ഈ യാത്രയുടെ മുഖ്യ ആകർഷണങ്ങളാണ്. ഭാ​ഗ്യമുണ്ടെങ്കിൽ ആനയും കാട്ടുപോത്തുമടക്കമുള്ള വന്യജീവികളേയും കാണാനാവും. സാധാരണക്കാരന് ചുരുങ്ങിയ ചിലവിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നതാണ് ഈ യാത്രയുടെ പ്രത്യേകതയെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ പറഞ്ഞു.

 

Content Highlights: Mathrubhumi Yathra, Malakkappara Travel, KSRTC Special Service to Malakkappara, Kerala Tourism