മരുതിമല ഇക്കോ ടൂറിസം ഒന്നാംഘട്ടം പൂര്‍ത്തിയാവുന്നു


വെളിയം പഞ്ചായത്തിന് 37 ഏക്കര്‍ റവന്യു ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്.

മരുതിമല കാറ്റാടിപ്പാറയിൽ നിന്നുള്ള പ്രകൃതിദൃശ്യം

മുട്ടറ : വെളിയം പഞ്ചായത്തിലെ മുട്ടറയില്‍ വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകി മുട്ടറ മരുതിമല ഇക്കോടൂറിസം പദ്ധതി പൂര്‍ത്തിയാവുന്നു. ടൂറിസം വകുപ്പുവഴി 45 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. ജലസേചനവകുപ്പാണ് നിര്‍മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. വൈദ്യുതീകരണം, കുഴല്‍ക്കിണര്‍വഴി ശുദ്ധജലലഭ്യത എന്നിവ ഉറപ്പാക്കിയാണ് പദ്ധതി പൂര്‍ത്തീകരണം.

കഫറ്റേരിയ, പാത്വേ, ടോയിലെറ്റ് സൗകര്യം, മൂന്ന് വിശ്രമമന്ദിരങ്ങള്‍ എന്നിവ പൂര്‍ത്തീകരിച്ചു. പാറയ്ക്ക് ചുറ്റും സംരക്ഷണവേലിയും നിര്‍മിച്ചു. പ്രവേശനകവാടം, പാറയിലേക്കുള്ളവഴി എന്നിവയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഹരിതകേരള മിഷനുമായി ചേര്‍ന്ന് ആയിരം ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പാറപ്രദേശം പച്ചത്തുരുത്താക്കി മാറ്റാനുള്ള ശ്രമവും നടന്നുവരുകയാണ്. അപൂര്‍വയിനം ചെമ്പന്‍കുരങ്ങുകളുടെ ആവാസകേന്ദ്രമായ മരുതിമലയില്‍ ഇവയുടെ സംരക്ഷണവും പദ്ധതിയുടെ ഭാഗമാണ്.

വെളിയം പഞ്ചായത്തിന് 37 ഏക്കര്‍ റവന്യു ഭൂമി 20 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. വെളിയം പഞ്ചായത്തും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.

പരിസ്ഥിതിക്ക് കോട്ടം വരാത്ത തരത്തിലാണ് മരുതിമല ഇക്കോടൂറിസം പദ്ധതി യാഥാര്‍ഥ്യമാകുന്നതെന്ന് വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാല്‍ പറഞ്ഞു.

Content Highlights: Maruthimala Echo Tourism First Phase, Maruthimala Echo Tourism Project, Kollam Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented