4500 വര്‍ഷത്തിലധികം പഴക്കം, ശിലായുഗത്തിന്റെ അവശേഷിപ്പ്; മദ്യപരുടെ കേന്ദ്രമായിമാറി മുനിയറകള്‍


മറയൂരിലെ മുനിയറകൾ, മുനിയറ തകർത്ത് കല്ലുകൊണ്ട് നിർമിച്ച സ്തൂപം. മദ്യക്കുപ്പി ഉപേക്ഷിച്ചതും കാണാം

മറയൂര്‍: മറയൂരിലെത്തുന്ന സഞ്ചാരികളുടെ പ്രിയതാവളമാണ് ശിലായുഗത്തിന്റെ അവശേഷിപ്പുകളായ മുരുകന്‍ മലയിലെ മുനിയറകള്‍. ഇത് സംരക്ഷിക്കാന്‍ യാതൊരു നടപടികളും അധികൃതര്‍ സ്വീകരിക്കുന്നില്ല. പുരാവസ്തുവകുപ്പ് രണ്ട് പേരെ സംരക്ഷണത്തിനായി മുരുകന്‍ മലയില്‍ നിയമിച്ചിരുന്നുവെങ്കിലും അവര്‍ ഇവിടെ ഇപ്പോളില്ല.

2010ല്‍ മറയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുരുകന്‍ മലയില്‍ 75 ശതമാനം മുനിയറകളും വേലി നിര്‍മിച്ച് സംരക്ഷിക്കുന്നതിനുള്ള ശ്രമവും നടത്തി.ഈ വേലികളില്‍ പലതും നശിച്ചു. ഇവിടെയെത്തുന്ന സഞ്ചാരികളില്‍ ചിലര്‍ വേലിക്കകത്ത് കയറി മുനിയറകളുടെ മുകളില്‍ കയറിയിരിക്കുന്നത് സ്ഥിരം കാഴ്ചയായി മാറുന്നു.

പാറപ്പുറത്ത് സ്ഥിതിചെയ്യുന്ന മുനിയറകള്‍ മണ്ണൊലിച്ച് ഏത് സമയവും താഴെ പതിക്കാവുന്നനിലയിലാണ്. പശ്ചിമഘട്ട മലനിരകള്‍ ചുറ്റും കാണുവാന്‍ കഴിയുന്ന അപൂര്‍വം മേഖലകളില്‍ ഒന്നാണ് മുരുകന്‍ മല. 4500 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് മുനിയറകള്‍.

മൂന്നുപാളി കല്ലുകളാല്‍ ഭിത്തികള്‍ നിര്‍മിച്ച് മുകളില്‍ പാളിക്കല്ലുകൊണ്ട് മേല്‍ക്കൂര നിര്‍മിച്ചവയാണ് ഈ മുനിയറകള്‍. മുന്‍വശത്തും പാളിക്കല്ല് വെയ്ക്കുമെങ്കിലും അല്പം വലുപ്പത്തില്‍ വാതില്‍ പോലെ ഉണ്ടാകും. അയ്യായിരത്തിലധികം മുനിയറകള്‍ അഞ്ചുനാട് മലനിരകളിലുണ്ടായിരുന്നു.പണ്ട് മുനിമാര്‍ തപസ്സിരുന്ന സ്ഥലമാണ് എന്ന സങ്കല്പത്തിലാണ് മുനിയറകള്‍ എന്ന പേര് വന്നത്. 1975കളില്‍ പുരാവസ്തുവകുപ്പ് അധികൃതര്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഇവ പുരാതന കാലഘട്ടത്തിലെ ശവകുടീരങ്ങളാണ് എന്ന നിഗമനത്തില്‍ എത്തിയത്.

മുനിയറകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി മുരുകന്‍ മലയില്‍ മെഗാലിത്തിക് പാര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള പഞ്ചായത്തിന്റെ ശ്രമം പാതിവഴിയില്‍ നിലച്ചുകിടക്കുകയാണ്. ചില കെട്ടിടങ്ങളും ചാരുബെഞ്ചുകളും നിര്‍മിച്ചു എന്നതില്‍ ഒതുങ്ങി മെഗാലിത്തിക് പാര്‍ക്കിന്റെ നിര്‍മാണം. നൂറു കണക്കിന് സഞ്ചാരികളെത്തുന്ന മുരുകന്‍ മലയില്‍ മദ്യപന്‍മാരുടെ വിളയാട്ടവും വ്യാപകമാണ്.

സുരക്ഷിതമായി മദ്യം കഴിക്കുന്നതിനുള്ള ഇടമായി മുരുകന്‍മല മാറി. മദ്യക്കുപ്പികള്‍ ഉപേക്ഷിച്ചും പൊട്ടിച്ചും കിടക്കുന്നത് കാണാം.

Content Highlights: Marayoor Dolmens Muniyara Munnar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022

More from this section
Most Commented