ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് ബോളിവുഡ് നടൻ മനോജ് ബാജ്പേയി. വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ്  മനോജ് ബാജ്പേയി കേരളത്തിന്റെ വിനോദസഞ്ചാര മേഖലയെ പ്രശംസിക്കുന്നത്.

ഒരു ഷൂട്ടിങ്ങിനായി കേരളത്തിലെത്തിയതായിരുന്നു താരം. കേരളം വളരെ മനോഹരമാണ്. സഹകരണ മനോഭാവമുള്ളവരാണ് ഇവിടത്തെ ജനങ്ങൾ. മൂന്ന് മാസം ഇവിടെ ചെലവഴിച്ചത്‌ മറക്കാനാവില്ല. തേക്കടിയിലും മൂന്നാറിലുമായി കണ്ണിന് കുളിർമയേകുന്ന സ്ഥലങ്ങളാണ് സംവിധായകൻ ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തത്. ഈ പ്രദേശങ്ങൾ അവയുടെ എല്ലാ ഭാവങ്ങളിലും അറിയാനായി. മനോജ് ബാജ്പേയി പറഞ്ഞു.

കേരളം വശീകരിച്ചു എന്നുതന്നെ പറയാം. ഇന്ത്യയുടെ ഈ ഭാ​ഗം കാണാനായതിൽ അഭിമാനമുണ്ട്. ഒരുപാട് ഓർമകളുമായാണ് തിരിച്ചുപോകുന്നതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

Content Highlights: Manoj Bajpayee, kerala tourism, fascinating tourists spots in kerala