കുമളി: മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം മെയ് 10-ന്. പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കേരള-തമിഴ്നാട് അതിര്‍ത്തിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ബുധനാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശം അനുവദിക്കുന്നത്. മംഗളാദേവിയിലേക്കുള്ള യാത്രയില്‍ പ്ലാസ്റ്റിക് നിരോധിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം വനംവകുപ്പ് വഴിയില്‍ പലയിടത്തായി ക്രമീകരിക്കും.

കുമളിയില്‍നിന്ന് തേക്കടി വനത്തിലൂടെ 13 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം മംഗളാദേവിയിലെത്താന്‍. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തിലാണ് ചിത്രാപൗര്‍ണമി ഉത്സവം നടക്കുക.