കൊറോണ ഭീതി മൂലം എല്ലാ സഞ്ചാരകേന്ദ്രങ്ങളും അടയ്ക്കുമ്പോള്‍ വ്യത്യസ്തമായ തീരുമാനം കൈക്കൊണ്ട് ശ്രദ്ധ നേടുകയാണ് മണാലി. സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പടുത്താതെ ഏവരെയും സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് പ്രദേശം.
ഹോട്ടലുകളും സഞ്ചാരകേന്ദ്രങ്ങളും അടയ്ക്കുന്നതിന് പകരമായി അവ തുറന്ന് കൊറോണയെ ചെറുക്കുമെന്നാണ് ഹോട്ടല്‍ അസോസിയേഷന്‍ പറയുന്നത്. ആരോഗ്യ വകുപ്പും ഈ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. പക്ഷേ അതിശക്തമായ പരിശോധനയുണ്ടാകും.
മണാലിയിലെത്തുന്ന എല്ലാ സഞ്ചാരികളും വിദഗ്ധ പരിശോധനയ്ക്ക് വിധേയരാകണം. ഏവര്‍ക്കും മാസ്‌കുകളും സാനറ്റൈസറുകളും നല്‍കും. അതുപോലെ എല്ലാ സഞ്ചാരകേന്ദ്രങ്ങളും ഹോട്ടലുകളും വാഹനങ്ങളും സാനറ്റൈസ് ചെയ്യാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിന് ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത് മണാലിയില്‍ നിന്നാണ്. മണാലിയടച്ചാല്‍ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലാകും എന്ന് തിരിച്ചറിഞ്ഞാണ് പുതിയ നീക്കത്തിന് അധികൃതര്‍ തയ്യാറാകുന്നത്. പക്ഷേ കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും ടൂര്‍ണമെന്റുകള്‍ക്കുമൊക്കെ മണാലിയില്‍ വിലക്കുണ്ട്.
Content Highlights: Manali won't shut down hotels, tourist sites; ready to maintain cleanliness to avoid COVID-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..