Annie Johnson
ആനി ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രം

വേളാങ്കണ്ണി യാത്രയ്ക്കിടെയുണ്ടായ ദുരനുഭവം വിവരിച്ച് വനിതാ സഞ്ചാരി. കോഴിക്കോട് സ്വദേശിനിയായ ആനി ജോണ്‍സണാണ് രാത്രിയില്‍ തനിക്കുണ്ടായ ദുരനുഭവം ഫെയ്‌സ്ബുക്ക് വഴി പങ്കുവെച്ചത്. തമിഴ്‌നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക എന്ന് തുടങ്ങുന്ന കുറിപ്പില്‍ യാത്രയ്ക്കിടെ മുമ്പിലുണ്ടായിരുന്ന വാനില്‍ നിന്ന് മണലുപോലെ ഒരു വസ്തു കാറിന്റെ ഗ്ലാസില്‍ പതിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ആനി പോസ്റ്റ് ചെയ്തിരിക്കുന്നത്.

കാറിന്റെ ഗ്ലാസില്‍ മഞ്ഞുപോലെ രാസവസ്തു പറ്റിപ്പിടിച്ചിരിക്കുന്നതിന്റെ ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്.

തന്റെ സ്പീഡും ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരില്‍ നിന്ന് രക്ഷപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയില്ല. ഈ വഴി രാത്രി കാറില്‍ സഞ്ചരിക്കുന്നവര്‍ സൂക്ഷിക്കുക എന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

Content Highlights: Annie Johnson Facebook Post, Bad Experience During Velankanni Travel, Solo Rider