മല്ലപ്പള്ളി മീൻമുട്ടി വെള്ളച്ചാട്ടം
മല്ലപ്പള്ളി: കാഴ്ചയുടെ കാര്യത്തില്‍ മല്ലപ്പള്ളിയുടെ മുഖപ്രസാദമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. എന്നാല്‍ അതിന്റെ പ്രൗഢിക്കൊത്ത അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് നേര്.
ഏകദേശം അമ്പതടിയോളം ഉയരത്തില്‍ നിന്നാണ് വെള്ളം കുതിച്ച് ചാടുന്നത്. പാറകള്‍ നിറഞ്ഞ മൂന്ന് തട്ടുകളുണ്ട് ഇതിനിടയില്‍. ഏറ്റവും താഴത്തെ തട്ടിനാണ് ഉയരം കൂടുതല്‍. ഇവിടെ ഭംഗിയും ഏറും. വെള്ളത്തിന്റെ ഒഴുക്കിനൊത്ത് വരാല്‍ മീനിനെപ്പോലെ തെന്നിയിറങ്ങാന്‍ കുട്ടികള്‍ മത്സരിക്കാറുണ്ട്. വെള്ളം ധാരാളമുള്ള മഴക്കാലത്താണ് ഇതിനൊക്കെ സൗകര്യം. വെള്ളച്ചാട്ടത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേള്‍ക്കാനുമാകും.
വഴി പറയാം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ആറ്, ഏഴ്, ഒന്‍പത് വാര്‍ഡുകളുടെ പരിധിയില്‍ വരുന്ന പാറത്തോട്ടിലാണ് മനോഹരമായ ഈ ജലപാതം. മണിമലയാറിന്റെ കൈവഴിയാണ് ഈ തോട്. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയില്‍ കീഴ് വായ്പൂര് സ്റ്റോര്‍മുക്കില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. പടുതോട്-എഴുമറ്റൂര്‍ റൂട്ടില്‍ നാരകത്താനി വഴിയും എത്താം.
വഴിയൊരുക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ വെള്ളച്ചാട്ടത്തിന്റെ അടിത്തട്ടിലെ തടാകത്തില്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നടത്താം. പാറ കയറ്റത്തിനും സൗകര്യമുണ്ട്. അടുത്തുള്ള പുറമ്പോക്ക് സ്ഥലങ്ങള്‍ കണ്ടെടുത്താല്‍ പൂന്തോട്ടവും ഒരുക്കാം. ഇവിടെ നടപ്പാക്കാവുന്ന പദ്ധതികള്‍ ഇനിയുമേറെയുണ്ടെങ്കിലും ഒരു ബോര്‍ഡ് വയ്ക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് നേര്.
കയ്യേറ്റം ഒഴിപ്പിക്കണം

- എസ്.ശ്രീലാല്‍, നമ്പിമഠത്തില്‍, കീഴ് വായ്പൂര്.
പഞ്ചായത്ത് പദ്ധതി വേണം

- പി.ബിനില്‍, പുത്തന്‍പുരക്കല്‍, കീഴ് വായ്പൂര്.
പദ്ധതിയായി

- റെജി ശാമുവേല്‍, പഞ്ചായത്ത് പ്രസിഡന്റ്, മല്ലപ്പള്ളി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..