ഉല്ലാസനൗകകളിൽ കാഴ്ചകൾ കണ്ട് പോകാം, ലോക വിനോദസഞ്ചാര ഭൂപടത്തിലേക്ക് കണ്ണൂരും


പറശ്ശിനി, പഴയങ്ങാടി ബോട്ട് ടെർമിനൽ ഉദ്ഘാടനം ഇന്ന്

പറശ്ശിനിക്കടവ് ബോട്ട് ജെട്ടി | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ കണ്ണൂരിന് സ്ഥാനമുറപ്പിക്കുന്ന ബൃഹദ്‌ പദ്ധതിക്ക് തുടക്കമാകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മലനാട് മലബാർ റിവർ ക്രൂസ് പദ്ധതിയുടെ മുന്നോടിയായി നിർമിച്ച പഴയങ്ങാടി, പറശ്ശിനിക്കടവ് ബോട്ട് ജെട്ടികളുടെയും ടെർമിനലിന്റെയും ഉദ്ഘാടനം വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

11 മണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ നദികളെ കോർത്തിണക്കി ഉത്തരവാദ ടൂറിസം വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് സമർപ്പിച്ച പദ്ധതി കേന്ദ്ര സർക്കാർ അംഗീകരിക്കുകയും സ്വദേശ് ദർശൻ പദ്ധതിയുടെ ഭാഗമാക്കി 80.37 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അനുവദിച്ച തുക ഉപയോഗിച്ചുള്ള നിർമാണപ്രവൃത്തിയുടെ ടെൻഡർ നടപടി പൂർത്തിയാക്കുകയും ഇരുപതോളം സ്ഥലങ്ങളിൽ പ്രവൃത്തിക്ക് തുടക്കംകുറിക്കുകയുംചെയ്തു.

ജനുവരിയോടെ റിവർ ക്രൂസ് പദ്ധതിയുടെ ഒന്നാംഘട്ടം കമ്മിഷൻ ചെയ്യുന്നതിനാണ് പരിപാടി. പഴയങ്ങാടി ടെർമിനൽ കേന്ദ്രീകരിച്ച് കുപ്പം പുഴയിലൂടെ നാല് ഉല്ലാസ നൗക സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഭരണാനുമതി നൽകിയ പ്രവൃത്തി പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടക്കുന്നത്. പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും വിപുലമായ ബോട്ട് ജെട്ടിയും ടെർമിനലുകളും ഏഴര കോടി രൂപ ചെലവിലാണ് നിർമിച്ചത്. രണ്ടിടത്തും വിശ്രമ-വിനോദ കേന്ദ്രങ്ങളുടെ നിർമാണം സ്വദേശ് ദർശൻ സ്കീമിന്റെ ഭാഗമായി നിർമിക്കാനിരിക്കുകയാണ്. മലനാട് ക്രൂസ് പദ്ധതി നടപ്പാക്കുന്നതിനായി കണ്ണൂർ ജില്ലയിൽ 40 കോടി രൂപയും കാസർകോട്‌ ജില്ലയിൽ 13 കോടി രൂപയും സംസ്ഥാന സർക്കാർ നേരത്തെതന്നെ അനുവദിച്ചിരുന്നു. കേന്ദ്രത്തിൽനിന്ന് ലഭിച്ച തുക ഉപയോഗിച്ചുള്ള നിർമാണ പ്രവൃത്തികളിലൊന്ന് മലപ്പട്ടത്ത് പുരോഗമിക്കുകയാണ്.

മലപ്പട്ടം മുനമ്പ് കടവിലും കോവുന്തലയിലും 3.85 കോടി രൂപ ചെലവിൽ ബോട്ട് ജെട്ടി, വിശ്രമസൗകര്യങ്ങൾ, ചൂണ്ടയിടൽ കേന്ദ്രം, കരകൗശല വസ്തുനിർമാണ ശാല എന്നിവയുടെ നിർമാണം മാസങ്ങൾക്കകം പൂർത്തിയാകും. ന്യൂ മാഹിയിലും പ്രവൃത്തി അന്തിമഘട്ടത്തിലാണ്. പറശ്ശിനിക്കടവിൽനിന്ന് മലപ്പട്ടം മുനമ്പ് കടവുവരെ ഉല്ലാസനൗകയിൽ യാത്രചെയ്ത് അവിടെനിന്ന് വൈതൽമല, കാഞ്ഞിരക്കൊല്ലി, ശശിപ്പാറ, പാലക്കയംതട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിനുള്ള സംവിധാനമാണ് വിഭാവനംചെയ്യുന്നത്.

Pazhayangadi
പഴയങ്ങാടി ബോട്ട് ടെർമിനൽ | ഫോട്ടോ: മാതൃഭൂമി

ഉല്ലാസനൗകകളിൽ നാട്ടുകാഴ്ചകൾ കണ്ട്

മയ്യഴി, വളപട്ടണം, അഞ്ചരക്കണ്ടി, കുപ്പം, പെരുമ്പ, കവ്വായി, തേജസ്വിനി, ചന്ദ്രഗിരി പുഴകളും വലിയപറമ്പ് കായലും കേന്ദ്രീകരിച്ചുള്ള ഉല്ലാസനൗക സർവീസും അനുബന്ധ ടൂറിസം സംവിധാനവുമാണ് മലനാട് മലബാർ റിവർ ക്രൂസിന്റെ ഭാഗമായി ഒരുക്കുന്നത്.

പ്രാദേശിക കാർഷിക, ഭക്ഷ്യവിഭവങ്ങൾ, നാടൻ കലകൾ, കരകൗശലം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് ഓരോ റൂട്ടിലെയും ക്രൂസ് സംവിധാനം വിഭാവനംചെയ്തത്.

ഉത്തരകേരളത്തിൽ വിനോദസഞ്ചാര വികസനത്തിനായി ഇത്രയും വലിയ തുക കേന്ദ്ര-സംസ്ഥാന ഫണ്ടിൽനിന്ന്‌ ലഭിക്കുന്നത്‌ ഇതാദ്യമാണ്. തളിപ്പറമ്പ്, കല്യാശ്ശേരി അസംബ്ലി മണ്ഡലങ്ങളിലുൾപ്പെട്ട പുഴകളിലെ കണ്ടൽ സമൃദ്ധി നേരിട്ടുകാണാൻ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഇരുപതോളം എം.എൽ.എ.മാർ സ്ഥലം എം.എൽ.എ.മാരുടെ ക്ഷണമനുസരിച്ച് രണ്ടുവർഷം മുമ്പ് ബോട്ട് യാത്ര നടത്തിയിരുന്നു.

തുടർന്ന് നടത്തിയ ചർച്ചകളാണ് മലനാട് മലബാർ റിവർ ക്രൂസ് പദ്ധതി വിഭാവനംചെയ്യുന്നതിലേക്ക് നയിച്ചത്. കണ്ണൂരിലെ എം.കുമാർ ആർക്കിടെക്ട്‌സാണ് പദ്ധതി രൂപകല്പനചെയ്തത്.

Content Highlights: Malanad Malabar River Cruise Project, Parassini Boat Jetty, Kerala Tourism, Responsible Tourism

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022


Uddhav Thackeray

1 min

ഉദ്ധവിനെ കൈവിട്ട് സുപ്രീംകോടതിയും; മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ തന്നെ

Jun 29, 2022

Most Commented