ഞങ്ങള്‍ക്കിതൊന്നും പ്രശ്‌നമല്ല; മലമ്പുഴ അണക്കെട്ടിന്റെ സുരക്ഷാമേഖലയിലേക്ക് കടന്നുകയറി സഞ്ചാരികള്‍


കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടുതലും ഈ പ്രദേശത്താണ്. വൃഷ്ടി പ്രദേശങ്ങളിലും പുഴകളിലും ഇറങ്ങുന്ന സഞ്ചാരികള്‍ പതിയിരിക്കുന്ന അപകടം അറിയുന്നില്ല.

ഞായറാഴ്ച വൈകീട്ട് തെക്കേ മലമ്പുഴ റോഡിൽ വെടിവെച്ചപ്പാറ ഭാഗത്തുണ്ടായ ഗതാഗതക്കുരുക്ക് | ഫോട്ടോ: മാതൃഭൂമി

മലമ്പുഴ: സുരക്ഷാമേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ കടന്നുകയറ്റം പരിസ്ഥിതി ഭീഷണിക്കൊപ്പം അപകടങ്ങള്‍ക്കും ഇടയാക്കുന്നു. ഉദ്യാന സന്ദര്‍ശനത്തിനായെത്തുന്ന പലരും അപകടമേഖലയായ വൃഷ്ടിപ്രദേശത്ത് കുടുംബാംഗങ്ങളടക്കമാണ് എത്തുന്നത്.

അരുവികളുടെയും പുഴകളുടെയും ഉറവിടംതേടിയുള്ള യുവാക്കളുടെ സാഹസിക യാത്രകളും പ്രശ്‌നമാകുന്നുണ്ട്. ഈയിടെയായി വനാതിര്‍ത്തിയോടുചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വന്യജീവികളുടെ ആക്രമണം പെരുകിയിട്ടുമുണ്ട്. അവധിദിവസങ്ങളില്‍ കുടുംബസമേതമായെത്തുന്നവരില്‍ കൂടുതലും ജലസംഭരണിക്കുചുറ്റുമുള്ള പ്രദേശങ്ങളിലെത്തുന്നതും പരിസ്ഥിതിക്ക് ദോഷമാകുന്നു.

കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങളുടെ സഞ്ചാരം കൂടുതലും ഈ പ്രദേശത്താണ്. വൃഷ്ടി പ്രദേശങ്ങളിലും പുഴകളിലും ഇറങ്ങുന്ന സഞ്ചാരികള്‍ പതിയിരിക്കുന്ന അപകടം അറിയുന്നില്ല. മണലെടുത്ത് രൂപപ്പെട്ട ആഴമുള്ള കുഴികളിലും ചതുപ്പിലും ഒളിഞ്ഞിരിക്കുന്ന അപകടം ചെറുതല്ല. വൃഷ്ടിപ്രദേശത്ത് കുളിക്കാനിറങ്ങിയവരില്‍ നിരവധിപേര്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

Malapmpuzha
സന്ദര്‍ശകര്‍ ജലാശയത്തിന് തൊട്ടടുത്ത് | ഫോട്ടോ: മാതൃഭൂമി

വിനോദസഞ്ചാരികള്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളും മദ്യക്കുപ്പികളും വനത്തിലും വഴിയരികിലും തള്ളുന്നുണ്ട്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തല്ലിത്തകര്‍ത്ത് പ്രദേശത്ത് വിതറുന്നുമുണ്ട്. വലിച്ചെറിയുന്ന ഭക്ഷണമാലിന്യം തിന്നാനെത്തുന്ന വന്യമൃഗങ്ങളും തെരുവുനായ്ക്കളും പ്രദേശവാസികള്‍ക്ക് ഭീഷണിയാണ്.

തെക്കേ മലമ്പുഴ ഭാഗത്തേക്കുള്ള ഇടുങ്ങിയ റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത് പലപ്പോഴും നാട്ടുകാരും സഞ്ചാരികളും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ക്കിടയാക്കുന്നു. ഇരുചക്രവാഹനങ്ങളില്‍ വൈകുന്നേരങ്ങളിലെത്തുന്ന യുവാക്കള്‍ രാത്രി ഏറെ വൈകിയാണ് ഈ പ്രദേശങ്ങളില്‍ നിന്ന് മടങ്ങുന്നത്.

റോഡിന്റെ പ്രവേശനഭാഗത്ത് വനംവകുപ്പിന്റെയും പോലീസിന്റെയും ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

Content Highlights: Malampuzha Dam, Palakkad Tourism, Security of Tourists, Kerala Tourism, Safe Travel, Travel News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented