ഫയൽ ചിത്രം
കോടഞ്ചേരി: ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞിപ്പുഴയിലെയും ഓളപ്പരപ്പില്‍ തുഴയെറിയാന്‍ ഇത്തവണ ആരുമെത്തില്ല. കൊറോണ കവര്‍ന്ന കയാക്കിങ് മലയോരത്തുകാര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടംവരുത്തി.
കോടഞ്ചേരിയെ ലോക വിനോദസഞ്ചാരഭൂപടത്തിലേക്ക് ഉയര്‍ത്തിയ സാഹസിക വിനോദ ഇനമായിരുന്നു കയാക്കിങ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞ തവണ മത്സരങ്ങള്‍ ഒരുക്കിയിരുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി നിരവധിപേര്‍ എത്തിയിരുന്ന മത്സരങ്ങള്‍ പ്രദേശത്തുകാര്‍ക്ക് നല്ലൊരു വരുമാനവുമായിരുന്നു. മത്സരത്തിന് മാസങ്ങള്‍ക്കുമുമ്പേ പലരും പ്രദേശത്തെ വീടുകളില്‍ താമസമുറപ്പിക്കും. കോടഞ്ചേരിയിലെയും പരിസരപ്രദേശത്തെ ഹോട്ടലുകളും മത്സരാര്ഥികളെയും സാഹസിക വിനോദ പ്രേമികളെയുംകൊണ്ട് നിറയും.
കുറഞ്ഞകാലത്തേക്ക് വീടിന്റെ ഒരുഭാഗം വാടകയ്ക്ക് നല്കി വരുമാനമുണ്ടാക്കുന്നവരും ഇത്തവണ നിരാശയിലാണ്. കയാക്കിങ്ങിന്റെ ഭാഗമായി പ്രദേശത്തുകാര്‍ക്ക് കിട്ടിയിരുന്ന കരാര്‍ ജോലികളും ഇത്തവണ കൊറോണ കവര്‍ന്നു. വിനോദസഞ്ചാരവകുപ്പിനുകീഴില് നടത്തിയിരുന്ന കയാക്കിങ് മത്സരം കഴിഞ്ഞതവണ വകുപ്പിനുകീഴിലെ സാഹസിക ടൂറിസം വിഭാഗമാണ് സംഘടിപ്പിച്ചത്.
കമ്പികള്‍ തുരുമ്പെടുത്തു; ലക്ഷങ്ങള്‍ നഷ്ടമാകും
മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ മത്സരത്തിനായി വേണ്ടിവരാറുണ്ട്. ഒട്ടേറെപ്പേര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് ജോലിയും കിട്ടും.
കയാക്കിങ് തുടങ്ങിയതുമുതല്‍, മിക്ക മത്സരങ്ങള്‍ക്കും ചാലിപ്പുഴയിലെയും ഇരുവഴിഞ്ഞി പുഴയിലെയും കയാക്കര്മാര്ക്കുള്ള റാംപുകള്‍ നിര്‍മിച്ചിരുന്നത് നെല്ലിപ്പൊയില്‍ മധുവാണ്. അതിനുവേണ്ട കമ്പിയും മരപ്പലകയും ഉള്‍പ്പെടെയുള്ളവ വാങ്ങുകയും ചെയ്തു. മത്സരം ഇല്ലെന്നറിഞ്ഞതോടെ ഇത്തവണ കയാക്കിങ് ലക്ഷ്യമിട്ടുവാങ്ങിയ പല സാധനകളും നശിച്ചുപോകുമെന്ന ആശങ്കയിലാണ് മധു.
ജോര്‍ജ് എം. തോമസ്, തിരുവമ്പാടി എം.എല്‍.എ.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ പങ്കെടുക്കുന്ന മത്സരയിനമാണ് കയാക്കിങ്. അതിനാല്‍ത്തന്നെ കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.
ലിസി ചാക്കോ, കോടഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..