കൊടൈക്കനാലിൽ സഞ്ചാരികൾക്ക് സന്ദർശനത്തിന് അനുമതി നൽകിയതിനെത്തുടർന്ന് ചൊവ്വാഴ്ച ബ്രൈന്റ് പാർക്കിൽ അനുഭവപ്പെട്ട തിരക്ക്
പഴനി: സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാലിൽ വിനോദസഞ്ചാരികൾക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. തിങ്കളാഴ്ചമുതൽ സന്ദർശനത്തിന് നൽകിയ അനുമതി സർക്കാർ പിൻവലിച്ചു.
25 ദിവസത്തിനുശേഷം തിങ്കളാഴ്ച മുതലാണ് കൊടൈക്കനാലിലെ ഹോർട്ടികൾച്ചർ വകുപ്പിന്റെ കീഴിലുള്ള ബ്രൈന്റ് പാർക്ക്, ചെട്ടിയാർ പാർക്ക്, റോസ് പാർക്ക് എന്നീ ഭാഗങ്ങളിൽ സഞ്ചാരികൾക്ക് സർക്കാർ അനുമതി നൽകിയത്. ബുധനാഴ്ച വീണ്ടും ഈ സന്ദർശനകേന്ദ്രങ്ങൾ അടുത്ത ഉത്തരവ് വരുന്നതുവരെ തത്‌കാലികമായി അടയ്ക്കാൻ ജില്ലാഭരണകൂടം ഉത്തരവിട്ടതായി കൊടൈക്കനാൽ ആർ.ഡി.ഒ. മുരുകേശൻ അറിയിച്ചു.
സംസ്ഥാനത്തെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളായ ഊട്ടി, ഏർക്കാട് എന്നീ ഭാഗങ്ങൾ അടച്ചതിനാൽ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചിരുന്നു. കൂടാതെ സഞ്ചാരികൾ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയാണ് പാർക്കുകളിൽ സന്ദർശനം നടത്തിയിരുന്നത്. കോവിഡ് പടരാൻ സാധ്യതയുള്ളതിനാലാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ വീണ്ടും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്. സഞ്ചാരികൾക്ക് കൊടൈക്കനാലിലേക്ക് വരാനും പോകാനും ഒരു തടസ്സവുമില്ല. എന്നാൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നതിന് അനുമതിയില്ലെന്നും ഉത്തരവിൽ പറയുന്നു.
Content highlights :major tourist destination kodaikanal rush in tourists and restricted again
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..