ടുവ സംരക്ഷണ മേഖലയ്ക്ക് മുകളിലൂടെ ബലൂണ്‍ യാത്രയൊരുക്കി മധ്യപ്രദേശ്. പ്രശസ്തമായ ബാന്ധവ്ഗഢ് ടൈഗര്‍ റിസര്‍വിലാണ് രാജ്യത്താദ്യമായി ഇങ്ങനെയൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. മധ്യപ്രദേശ് വനംമന്ത്രി വിജയ് ഷാ പദ്ധതി ഉദ്ഘാടനം ചയ്തു.

ബാന്ധവഗഢിലെത്തുന്നവര്‍ക്ക് ഇരട്ടി സാഹസികാനുഭവം നല്‍കുന്നതായിരിക്കും ബലൂണ്‍ സഫാരിയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ കടുവയും പുലിയുമടക്കമുള്ള മൃഗങ്ങളുടെ ആകാശക്കാഴ്ചയും സാധ്യമാവുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

ഇത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ബഫര്‍ മേം സഫര്‍ എന്ന കാഴ്ചപ്പാടിന് അനുസൃതമാണ്. മേഖലയിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം വളരെയധികം സഹായിക്കുമെന്നും റിസര്‍വിലെ ബഫര്‍ സോണിന് മുകളിലുള്ള കന്നി ഹോട്ട് എയര്‍ ബലൂണ്‍ യാത്രയ്ക്ക് ശേഷം  ഷാ പറഞ്ഞു. കൂടാതെ ഈ സംരംഭം കൂടുതല്‍ സഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹോട്ട് എയര്‍ ബലൂണ്‍ സഫാരി സവാരി നടത്തുന്ന രാജ്യത്തെ ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രമാണിത്. ഇപ്പോള്‍, ആഫ്രിക്കയിലെ വനങ്ങള്‍ പോലെ, ഇന്ത്യയിലെ വിനോദ സഞ്ചാരികള്‍ക്കും അത്തരമൊരു സവാരി ആസ്വദിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

കന്‍ഹ, പെഞ്ച്, പന്ന കടുവ സംരക്ഷണ കേന്ദ്രങ്ങളിലും ഇത്തരമൊരു സേവനം ഏര്‍പ്പെടുത്താന്‍ സംസ്ഥാനം പദ്ധതിയിടുന്നതായും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത വാണിജ്യ ഹോട്ട് എയര്‍ ബലൂണ്‍ ഓപ്പറേറ്ററും രാജ്യത്തെ ആദ്യത്തെ പൂര്‍ണ്ണ ലൈസന്‍സുള്ള ബലൂണ്‍ ഓപ്പറേറ്ററുമായ സ്‌കൈവാള്‍ട്ട്‌സ് ബലൂണ്‍ സഫാരിയാണ് യാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

സന്ദര്‍ശകരുടെയും മൃഗങ്ങളുടെ സുരക്ഷ ഒരുപോലെ ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും വനം മന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ ഉയരത്തില്‍ നിന്ന് സേവനം നല്‍കാന്‍ ബലൂണ്‍ ഓപ്പറേറ്ററെ അനുവദിക്കുമെന്നും ലാന്‍ഡിംഗും ടേക്ക് ഓഫ് ചെയ്യലും ബഫര്‍ സോണിനുള്ളില്‍ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം ഉറപ്പുവരുത്തി.

Content Highlights: Hot Air Balloon Safari, Bandhavgarh Tiger Reserve, Madhyapradesh Tourism