-
മാനന്തവാടി: തിരുനെല്ലി കാരമാട് കോളനിയിലെ മധുവിനുള്ള കാമറ കാട്ടിക്കുളത്ത് നടന്ന ചടങ്ങില്‍ നടന്‍ ടോവീനോ തോമസ് സമ്മാനിച്ചു. മധുവിന്റെ ചിത്രത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. മധുവിന്റെ ഫോട്ടോഗ്രാഫിയിലെ മികവ് തിരിച്ചറിഞ്ഞ മാതൃഭൂമി വായനക്കാരുടെ സ്നേഹസമ്മാനമായാണ് ക്യാമറ കൈമാറിയത്.
ചെറുപ്പം മുതല്‍ തന്നെ ഫോട്ടോഗ്രാഫിയോട് താല്പര്യം ഉള്ളയാളാണ് മധു. മൊബൈല്‍ ഫോണിലായിരുന്നു ചിത്രങ്ങള്‍ എടുത്തിരുന്നത്. എടുക്കുന്ന ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കൂട്ടുകാര്‍ക്ക് അയച്ചു കൊടുക്കും. ആ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വന്‍ പ്രചാരം നേടിയതാണ് മധുവിന് വഴിത്തിരിവായത്.
മധുവിനെക്കുറിച്ചും മധുവിന്റെ ചിത്രങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിലൂടെ അറിഞ്ഞ തൃശൂര്‍ നാട്ടിക സ്വദേശി ജിഷാദ് മധുവിന് തന്റെ ക്യാമറ സമ്മാനിച്ചിരുന്നു. ഈ വാര്‍ത്ത കണ്ട ദുബായിലെ ഗ്രാന്‍ഡ് സ്റ്റോഴ്സ് മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ഗോപാല്‍ സുധാകരന്‍ മധുവിന് കാമറ നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. നിക്കോണ്‍ ക്യാമറകളുടെ മിഡില്‍ ഈസ്റ്റിലെ അംഗീകൃത വിതരണക്കാരാണ് ദുബായ് ആസ്ഥാനമായുള്ള ഗ്രാന്‍ഡ് സ്റ്റോര്‍.
തുടര്‍ന്ന് അദ്ദേഹം ദുബായിലെ മാതൃഭൂമി ഓഫീസിലെത്തി ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാറിന് ക്യാമറ കൈമാറി. തുടര്‍ന്ന് നാട്ടിലെത്തിച്ച ക്യാമറയാണ് ഇപ്പോള്‍ മധുവിന് നല്‍കിയിരിക്കുന്നത്. നിക്കോണിന്റെ ഡി 5600 ക്യാമറയും നിക്കോര്‍ 70-300 എം എം എ എഫ് പി വി ആര്‍ ലെന്‍സുമാണു മധുവിന് നല്‍കിയിരിക്കുന്നത്.
Content Highlights: Madhu Wildlife Photographer Camera Handover function Mananthavady
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..