
കാക്കപ്പൂ നിറഞ്ഞ മാടായിപ്പാറ | ചിത്രം പകർത്തിയത് രാജൻ അരുണിമ
പഴയങ്ങാടി: ജൈവവൈവിധ്യങ്ങളുടെ കലവറയായ മാടായിപ്പാറ നീലപ്പൂക്കളുടെ മേലാപ്പണിഞ്ഞു. ചിങ്ങത്തെ വരവേല്‍ക്കാന്‍ കാക്കപ്പൂക്കള്‍ പാറയില്‍ എങ്ങും വിരിഞ്ഞുതുടങ്ങി. ഡ്രോസിറ ഇന്‍ഡിക്ക എന്ന പേരിലറിയപ്പെടുന്ന ഇരപിടിയന്‍ സസ്യം മുതല്‍ മുക്കുറ്റി, വിഷ്ണുക്രാന്തി വരെയുള്ള അപൂര്വസസ്യങ്ങള്കൊണ്ട് അനുഗൃഹീതമാണ് മാടായിപ്പാറ. ദേശാടനപ്പക്ഷികളുടെ വിരുന്നുകേന്ദ്രം കൂടിയ മാടായിപ്പാറയില്‍ പ്രകൃതിനിരീക്ഷണത്തിനും പഠനത്തിനുമായി നിരവധി പേര് എത്താറുണ്ടായിരുന്നു. വൈവിധ്യമാര്‍ന്ന 250-ലധികം സസ്യങ്ങളുമുണ്ട്.
ഉല്ലാസത്തിനെത്തുന്നവര്‍ കോവിഡ് കാലത്തുപോലും അച്ചടക്കം പാലിക്കാതെ പാറയുടെ ജൈവവൈവിധ്യത്തിന് കോട്ടംതട്ടുംവിധം വാഹനങ്ങള്‍ കയറ്റുന്ന പ്രവണത കൂടുകയാണ്. ഇത് മഴക്കാലത്ത് മുളച്ചുപൊങ്ങുന്ന പൂവുകള്‍ക്കു മാത്രമല്ല ചെറുജീവികള്‍ക്കും വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
കോവിഡ് കാലത്ത് മാടായിപ്പാറയില്‍ ഉല്ലാസത്തിനും മറ്റുമായി വാഹനങ്ങളില്‍ കൂട്ടംകൂടി വരുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പഴയങ്ങാടി പോലീസ് ഇന്‍സ്പെക്ടര്‍ എം. രാജേഷ് പറഞ്ഞു. പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അവധിദിവസങ്ങളില്‍ ദൂരസ്ഥലങ്ങളില്‍നിന്നും മറ്റുമായി വാഹനങ്ങളില്‍ പാറയിലെത്തുന്നവര്ക്കെതിരേ പകര്‍ച്ചവ്യാധി രോഗവ്യാപനനിയമപ്രകാരം കേസെടുക്കുകയും പിഴ ചുമത്തുന്നതുള്‍പ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Madayippara, Kannur Tourism, Flowers in Madayippara, Kerala Tourism, Travel News
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..