ബാര്‍, റെസ്‌റ്റോറന്റുകള്‍, സ്പാ; ആഡംബര ട്രെയിന്‍ 'ഗോള്‍ഡന്‍ ചാരിയറ്റ്' കേരളത്തിലുമെത്തി


വി.പി. ശ്രീലന്‍

Photo: goldenchariot.org/

വിനോദസഞ്ചാരരംഗത്തെ താരമായ ആഡംബര ട്രെയിന്‍ 'ഗോള്‍ഡന്‍ ചാരിയറ്റ്' കേരളത്തിലുമെത്തി. കേരളവും, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളും ഉള്‍പ്പെടുന്ന ടൂറിസം പാക്കേജിന്റെ ഭാഗമായാണ് ആഡംബര തീവണ്ടി വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. രാജകീയ സുഖസൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള തീവണ്ടിയില്‍ ആഡംബര ഹോട്ടലില്‍ കഴിയുന്ന അനുഭവമാണ് ലഭിക്കുക.

രണ്ട് റെസ്‌റ്റോറന്റുകള്‍, വ്യായാമത്തിനുള്ള സൗകര്യങ്ങള്‍, ആയുര്‍വേദിക് സ്പാ, ബാറുകള്‍ എന്നിവയുണ്ട്. റെസ്‌റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങളും വിദേശ വിഭവങ്ങളും വിളമ്പും. തീവണ്ടിക്കകത്തിരുന്ന് പുറംകാഴ്ചകള്‍ ആസ്വദിക്കാന്‍ വലിയ ചില്ലുജാലകങ്ങളുമുണ്ട്. പൂര്‍ണമായും ശിതീകരിച്ച 43 ക്യാബിനുകളുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക കാബിനും.



വിനോദത്തിനുള്ള സൗകര്യങ്ങളും തീവണ്ടിയിലുണ്ട്. ജ്യുവല്‍സ് ഓഫ് സൗത്ത് എന്ന പേരില്‍ ഒരുക്കിയ പാക്കേജിലാണ് കേരളം ഉള്‍പ്പെടുന്നത്. ആറു രാത്രികളും ഏഴ് പകലുകളുമാണ് ഇപ്പോഴത്തെ യാത്ര. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, കുമരകം മേഖലകളില്‍ സഞ്ചാരികള്‍ക്ക് പോകാന്‍ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 സഞ്ചാരികളുമായാണ് ട്രെയിന്‍ വ്യാഴാഴ്ച കൊച്ചിയിലെത്തിയത്. വെള്ളിയാഴ്ച തീവണ്ടി ചേര്‍ത്തലയിലേക്ക് പോകും.

സഞ്ചാരികളെ ചേര്‍ത്തലയില്‍ നിന്ന് കുമരകത്തേക്ക് കൊണ്ടുപോകും. രണ്ട് ദിവസം തീവണ്ടി കൊച്ചിയിലുണ്ടാകും. പാക്കേജ് റെയില്‍വേ നേരത്തെ പ്രഖ്യാപിച്ചതാണ്. കൂടുതല്‍ വിദേശ സഞ്ചാരികള്‍ ആഡംബര തീവണ്ടി വഴി കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Content Highlights: Luxury Train Golden Chariot Reaches kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented