സൗജന്യമായി ഇനി ഈ രാജ്യത്തിലൂടെ യാത്ര നടത്താം


പൊതു ഗതാഗത സര്‍വീസ് പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യം എന്ന ഖ്യാതിയോടെയാണ് ലക്‌സംബര്‍ഗ് സഞ്ചാരികള്‍ക്ക് അദ്ഭുതം സമ്മാനിച്ചത്

-

റ്റ പൈസ മുടക്കാതെ ഒരു രാജ്യം മൊത്തം ചുറ്റിക്കറങ്ങാനാകുമോ? സ്വപ്‌നത്തില്‍ മാത്രം നടക്കുന്ന അക്കാര്യത്തെ യാഥാര്‍ത്ഥ്യമാക്കുകയാണ് യൂറോപ്യന്‍ രാഷ്ട്രമായ ലക്‌സംബര്‍ഗ്. പൊതു ഗതാഗത സര്‍വീസ് പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തിലെ ആദ്യ രാജ്യം എന്ന ഖ്യാതിയോടെയാണ് ലക്‌സംബര്‍ഗ് സഞ്ചാരികള്‍ക്ക് അദ്ഭുതം സമ്മാനിച്ചത്. പൗരന്മാര്‍ക്കും രാജ്യം സന്ദര്‍ശിക്കാനെത്തുന്ന വിദേശികള്‍ക്കും യാത്ര സൗജന്യമാണ്. ബസ്, ട്രാം, ട്രെയിന്‍ തുടങ്ങിയ സര്‍വീസുകളാണ് സൗജന്യമാക്കിയത്.

പെരുകിവരുന്ന ട്രാഫിക്ക് കുറയ്ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാറുകള്‍ ഉപേക്ഷിച്ച് യാത്രികര്‍പൊതു ഗതാഗത സംവിധാനത്തിന്‌ മുന്‍ഗണന നല്‍കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു.

ലക്‌സംബര്‍ഗിലെ നിരത്തുകളില്‍ ഏറ്റവുമധികമുള്ളത് കാറുകളാണ്. സ്വകാര്യ കാറുകളുടെ പെരുപ്പം കുറച്ച് കൂടുതല്‍ ടാക്‌സികള്‍ നിരത്തിലിറക്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഗതാഗത പ്രശ്‌നം ഏറ്റവും രൂക്ഷം തലസ്ഥാനമായ ലക്‌സംബര്‍ഗ് സിറ്റിയിലാണ്. 1.10 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന സിറ്റിയിലേക്ക് ദിവസവും ജോലിക്കായി നാല് ലക്ഷത്തോളം പേര്‍ എത്തുന്നുണ്ട്. രാജ്യത്തെ 1000 പേര്‍ക്ക് 662 കാറുകള്‍ എന്നതാണ് കണക്ക്. ചെറു രാജ്യത്ത് ഇത്രയേറെ സ്വകാര്യ വാഹനങ്ങള്‍കൂടി ഒന്നിച്ച് നിരത്തിലിറങ്ങുന്നത് തടഞ്ഞ് പകരം സൗജന്യ പൊതുഗതാഗതം വഴി ഗതാഗതം സുഗമമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Content Highlights: Luxembourg becomes first country in the world to make public transport free


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented