ഒറ്റക്കൽ ലുക്കൗട്ട് വ്യൂ പോയിന്റിൽനിന്നുള്ള തടയണയുടേതുൾപ്പെടെയുള്ള കാഴ്ചകൾ | ഫോട്ടോ: മാതൃഭൂമി
തെന്മല : കാഴ്ചകൾ അനവധിയെങ്കിലും ഒറ്റക്കൽ ലുക്കൗട്ട് വ്യൂ പോയിന്റിന് അവഗണനമാത്രം. സഞ്ചാരികളുടെ ഇഷ്ടസ്ഥലങ്ങളിലൊന്നായ ഒറ്റക്കൽ ലുക്കൗട്ട് വ്യൂ പോയിന്റിൽ വാഹന പാർക്കിങ് ഉൾപ്പെടെ കാര്യങ്ങൾ തോന്നുമ്പോലെയാണ്.
പലപ്പോഴും വ്യൂ പോയിൻറ് കവാടവും കഴിഞ്ഞ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ഒട്ടേറെ ബൈക്കുകൾ ഇത്തരത്തിൽ പാർക്ക് ചെയ്യുകയുണ്ടായി.
ദേശീയപാതയോരത്ത് വാഹന പാർക്കിങ്ങിന് സ്ഥലം ഉണ്ടെന്നിരിക്കെയാണിത്. രാവിലെയും വൈകീട്ടും പ്രധാനകവാടത്തിെൻറ ഗേറ്റ് തുറക്കാനും അടയ്ക്കാനും സെക്യൂരിറ്റി ജീവനക്കാരുണ്ടെങ്കിലും സഞ്ചാരികൾക്ക് നിർദേശങ്ങൾ നൽകാൻ ആരുമില്ലാത്തത് തിരിച്ചടിയാകുന്നു. അതുകൊണ്ടാണ് വ്യൂ പോയിന്റിനുമുന്നിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വാഹന പാർക്കിങ് സ്ഥലമാകുന്നത്.

വലിച്ചെറിയുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും അനുദിനം കൂടുകയാണ്. ലുക്കൗട്ട് തടയണയുടെയും അവിടെനിന്ന് ആരംഭിക്കുന്ന വലതുകര, ഇടതുകര കനാലുകളുടെയും വിവരണങ്ങൾ ഉൾപ്പെടെ നൽകാനായാൽ സഞ്ചാരികൾക്ക് പ്രയോജനമാകും. ജലസേചനവകുപ്പ് അധികൃതർ ഇടപെടണമെന്നും സഞ്ചാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് താത്കാലികമായെങ്കിലും ജീവനക്കാരെ നിയമിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: lookout view point, thenmala, kollam tourists destinations, malayalam travel news
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..