2020-ലെ ലോകത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രമായി ഭൂട്ടാനെ തിരഞ്ഞെടുത്ത് ലോണ്‍ലി പ്ലാനെറ്റ്. ഇംഗ്ലണ്ടിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഭൂട്ടാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

സഞ്ചാരികള്‍ക്ക് അതുല്യമായ അനുഭവം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് ലോണ്‍ലി പ്ലാനെറ്റ് റാങ്കിങ് നിശ്ചയിച്ചത്‌. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത് രാജ്യത്തെ കോട്ടകളും പുരാതന പള്ളികളും ഭംഗിയേറിയ ഗ്രാമങ്ങളും കടല്‍ത്തീരങ്ങളും പോലുള്ള അമൂല്യനിധികളാണെന്ന് അവര്‍ പറയുന്നു.

പുതിയ തീരദേശ പാതകള്‍ തുറന്നതാണ്‌ ഇംഗ്ലണ്ടിന്റെ തീരപ്രദേശങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്താന്‍ കാരണമാവുമെന്നും ലോണ്‍ലി പ്ലാനെറ്റ് ശ്രദ്ധയില്‍പ്പെടുത്തുന്നു.

നോര്‍ത്ത് മാസിഡോണിയ, അറുബ, എസ്വാറ്റിനി എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനങ്ങളിലുള്ളത്. കോസ്റ്റാറിക്ക ആറാമതും നെതര്‍ലന്‍ഡ്‌സ് ഏഴാമതും എത്തിയപ്പോള്‍ ലൈബീരിയ, മൊറോക്കോ, യുറുഗ്വായ് എന്നിവ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലെത്തി.

Content Highlights: Lonely Planet, Bhutan Tourism, England Tourism, Mathrubhumi Yathra