പ്രകൃതിയെ തേടിയെത്തിയ അം​ഗീകാരം, ജീവനുള്ള വേരുപാലങ്ങളുടെ ഇടം ഇനി യുനെസ്കോ പൈതൃക പട്ടികയിൽ


ലിവിങ് റൂട്ട് ബ്രിഡ്ജ് | ഫോട്ടോ: രാജേഷ് കാരോത്ത് | മാതൃഭൂമി

ജീവനുള്ള വേരുകളാൽ നിർമിക്കപ്പെട്ട പാലം എന്ന് ലോകപ്രശസ്തിയാർജിച്ച മേഘാലയയിലെ പ്രകൃതിവിസ്മയത്തിന് പുത്തൻ നേട്ടം. യുനെസ്കോയുടെ ലോകപൈതൃക പദവിയുള്ള ഇടങ്ങളുടെ താത്ക്കാലിക പട്ടികയിൽ പാലം ഇടംപിടിച്ചു. മുഖ്യമന്ത്രി കോൺറാഡ് സാങ്മ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

2022 ജനുവരി 21 ന്, മേഘാലയ അതിന്റെ 50-ാം വർഷം ആഘോഷിക്കുന്ന അവസരത്തിൽ ലിവിങ് റൂട്ട് പാലങ്ങൾക്ക് യുനെസ്കോയുടെ അം​ഗീകാരം ലഭിക്കാനുള്ള ശ്രമങ്ങൾ മുഖ്യമന്ത്രി നടത്തിയിരുന്നു.

ഖാസി ഗോത്രക്കാരാണ് പാലത്തിനു പിന്നിലെ വിദഗ്ധര്‍. ഈ ഘടനാപരമായ ആവാസവ്യവസ്ഥകൾ നൂറ്റാണ്ടുകളായി അങ്ങേയറ്റത്തെ കാലാവസ്ഥാ സാഹചര്യങ്ങളിൽ പ്രവർത്തിക്കുകയും മനുഷ്യരും പ്രകൃതിയും തമ്മിലുള്ള അഗാധമായ ഐക്യം ഉൾക്കൊള്ളുകയും ചെയ്യുന്നുവെന്ന് യുനെസ്കോ അധികൃതർ പറഞ്ഞു.

Also Read
Magics of nature

മേഘാലയയിലെ ജീവനുള്ള വേര് പാലങ്ങൾ  | Magics ...

75-ലധികം വിദൂര ഗ്രാമങ്ങളെയാണ് ഈ പാലങ്ങൾ ബന്ധിപ്പിക്കുന്നത്. ദിവസം കഴിയുന്തോറും ശക്തി കൂടി വരുന്നവയാണ് ഈ പാലങ്ങൾ. 180 വര്‍ഷം വരെ പ്രായമുള്ളവയാണ് ഇവയിൽ പലതിനും. പൂര്‍ണമായി വളര്‍ന്നുകഴിഞ്ഞാല്‍ ഇവയുടെ വേരുകള്‍ 500 വര്‍ഷത്തോളം നിലനില്‍ക്കും. 50 പേരുടെ ഭാരംവരെ താങ്ങാന്‍ ശേഷിയുള്ളതാണ് ഈ വേരുപാലം.

ഒരു പാലം ഉപയോഗ യോഗ്യമാക്കി നിര്‍മിച്ചെടുക്കാന്‍ ഏതാണ്ട് 10-15 വര്‍ഷമെങ്കിലും വേണം. ഇപ്പോഴുള്ള പാലങ്ങളെല്ലാം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്.

Content Highlights: living root bridges in meghalaya, unesco world heritage site list


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented